നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Donald Trump India Visit: താജ്മഹൽ സമ്പന്നമായ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകമെന്ന് ട്രംപ്

    Donald Trump India Visit: താജ്മഹൽ സമ്പന്നമായ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകമെന്ന് ട്രംപ്

    ഭാര്യ മെലാനിയ ട്രംപിനൊപ്പം ഏറെനേരം താജ്മഹലിനുള്ളിൽ ഡോണൾഡ് ട്രംപ് ചെലവഴിച്ചു. ട്രംപിന്‍റെ മകൾ ഇവാൻക ട്രംപും ഭർത്താവ് ജാറെഡ് കുഷ്നറും ഇവർക്കൊപ്പം താജ്മഹൽ സന്ദർശിച്ചു

    U.S. President Donald Trump and first lady Melania Trump pose as they tour the historic Taj Mahal, in Agra, India, February 24, 2020. REUTERS/Al Drago - RC207F9149YX

    U.S. President Donald Trump and first lady Melania Trump pose as they tour the historic Taj Mahal, in Agra, India, February 24, 2020. REUTERS/Al Drago - RC207F9149YX

    • Share this:
      ന്യൂഡൽഹി: സമ്പന്നമായ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകമാണ് താജ്മഹൽ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താജ്മഹൽ സന്ദർശനത്തിനിടെ വിസിറ്റേഴ്സ് ബുക്കിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്. ആദ്യ ഇന്ത്യാ സന്ദർശനത്തിനെത്തിയ ട്രംപ് കുടുംബത്തോടൊപ്പമാണ് താജ്മഹൽ സന്ദർശിച്ചത്. ഭാര്യ മെലാനിയ ട്രംപിനൊപ്പം ഏറെനേരം താജ്മഹലിനുള്ളിൽ ഡോണൾഡ് ട്രംപ് ചെലവഴിച്ചു. ട്രംപിന്‍റെ മകൾ ഇവാൻക ട്രംപും ഭർത്താവ് ജാറെഡ് കുഷ്നറും താജ്മഹൽ സന്ദർശിച്ചു. അഹമ്മദാബാദിൽനിന്ന് ആഗ്രയിലെത്തിയ ഡൊണാൾഡ് ട്രംപിനെ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് സ്വീകരിച്ചത്.

      ഇന്ന് രാവിലെ 11.40ഓടെ അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ എത്തിയ ഡോണൾഡ് ട്രംപും സംഘവും പിന്നീട് സബർമതി ആശ്രമം സന്ദർശിച്ചു. സബർമതി ആശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപിനും ഭാര്യയ്ക്കുമൊപ്പമുണ്ടായിരുന്നു. ചർക്കയിൽ നൂൽ നൂറ്റ ട്രംപും ഭാര്യയും പിന്നീട് ഗാന്ധിജിയുടെ ചിത്രത്തിൽ മാല ചാർത്തി. 20 മിനുട്ടോളം അവിടെ ചെലവഴിച്ചശേഷം ട്രംപ് അഹമ്മാദാബ് മൊട്ടേര സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽവെച്ച് ഇന്ത്യയുമായി 21000 കോടി രൂപയുടെ പ്രതിരോധ കരാർ അടുത്ത ദിവസം ഒപ്പുവെയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മൊട്ടേര സ്റ്റേഡിയത്തിലെ പരിപാടിക്കുശേഷമാണ് ട്രംപും സംഘവും ആഗ്രയിലേക്ക് വന്നത്.

      ഇന്ത്യയും അമേരിക്കയും തമ്മിൽ 21000 കോടി രൂപയുടെ പ്രതിരോധ കരാറിൽ ഒപ്പിടും; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

      താജ്മഹൽ സന്ദർശനത്തിനുശേഷം ഡൽഹിയിൽ എത്തുന്ന ട്രംപും സംഘവും ഇന്ന് അവിടെ വിശ്രമിക്കും. നാളെ രാവിലെ രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകും. അതിനുശേഷം പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കൊടുവിൽ ഇരു നേതാക്കളും സുപ്രധാനമായ കരാറുകളിൽ ഒപ്പുവെയ്ക്കുമെന്നാണ് സൂചന. ഇരുനേതാക്കളും സംയുക്തമായി പ്രസ്താവന നടത്തുകയും ചെയ്യും. ചൊവ്വാഴ്ച രാത്രിയോടെ ട്രംപും സംഘവും അമേരിക്കയിലേക്ക് മടങ്ങും.
      First published:
      )}