News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 18, 2020, 9:38 AM IST
US President Donald Trump, first lady Melania Trump and Prime Minister Narendra Modi
വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി
നരേന്ദ്ര മോദിക്ക് ആശംസകളുമായി അമേരിക്കൻ പ്രസിഡന്റെ് ഡൊണാൾഡ് ട്രംപ്. മഹാനായ ഒരു നേതാവിന് ഏറ്റവും വിശ്വസ്തനായ ഒരു സുഹൃത്തിന് ആശംസകൾ നേർന്നു കൊണ്ടാണ് ട്രംപിന്റെ ട്വീറ്റ്.
'ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ശുഭാശംസകളും വളരെ സന്തോഷകരമായ എഴുപതാംജന്മദിനാശംസകളും നേരുകയാണ്. മികച്ച നേതാവിന് വളരെ വിശ്വസ്തനായ സുഹൃത്തിന് ആശംസകൾ' മോദിയെ ടാഗ് ചെയ്ത് ട്രംപ് ട്വിറ്ററിൽ കുറിച്ചു. നമസ്തേ ട്രംപ് ചടങ്ങിനിടെയുള്ള ഒരു ചിത്രം കൂടി പങ്കുവച്ചു കൊണ്ടാണ് ആശംസ.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെയാണ്
പ്രധാനമന്ത്രിയുടെ ജന്മദിനം ഇത്തവണ കടന്നു പോയത്. നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആശംസ നേർന്നെത്തിയത്. അതേസമയം പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാൾ സേവനവാരമായി ആചരിക്കാനാണ് ബിജെപി തീരുമാനം. സെപ്റ്റംബര്‍ 20വരെ നീളുന്ന 'സേവനവാര' പരിപാടികളാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് രാജ്യത്താകമാനം നടത്തുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പരിപാടിയെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Published by:
Asha Sulfiker
First published:
September 18, 2020, 9:38 AM IST