• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോദിയുടെ കീഴിൽ ഇന്ത്യ പുരോഗതിയിലേക്ക്; മോദിയുടെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് ട്രംപ്

അടുത്തമാസം ഇന്ത്യ സന്ദർശിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

news18
Updated: September 22, 2019, 11:37 PM IST
മോദിയുടെ കീഴിൽ ഇന്ത്യ പുരോഗതിയിലേക്ക്; മോദിയുടെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് ട്രംപ്
'ഹൗഡി മോദി' വേദിയിൽ ഡൊണാൾഡ് ട്രംപ് സംസാരിക്കുന്നു
  • News18
  • Last Updated: September 22, 2019, 11:37 PM IST IST
  • Share this:
ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 'ഹൗഡി മോദി' വേദിയിൽ സംസാരിക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്ക് വേണ്ടി വളരെ മികച്ച പ്രവർത്തനമാണ് പ്രധാനമന്ത്രി മോദി നടത്തുന്നതെന്ന് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ വളർച്ചയിലേക്ക് കുതിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം, അടുത്തമാസം ഇന്ത്യ സന്ദർശിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പ്രഥമ എൻ ബി എ ബാസ്ക്കറ്റ് ബോൾ മാച്ച് അടുത്തമാസം മുംബൈയിൽ വെച്ച് നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിക്കുകയാണെങ്കിൽ താൻ ഇന്ത്യയിലേക്ക് അടുത്തമാസം വരുമെന്നും പ്രസിഡന്‍റ് ട്രംപ് പറഞ്ഞു.

'ഹൗഡി മോദി' വേദിയിൽ മോദിക്കൊപ്പം ട്രംപും; അമേരിക്കയിൽ വീണ്ടും ട്രംപ് സർക്കാർ വരട്ടെയെന്ന് മോദി

മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കരുത്താർജിക്കുകയാണ്. അമേരിക്കയിൽ ഇന്ത്യൻ നിക്ഷേപങ്ങൾക്ക് സ്വാഗതമെന്നും പ്രസിഡന്‍റ് ട്രംപ് പറഞ്ഞു. ഇന്ത്യ അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കുന്നെന്നും ട്രംപ് വ്യക്തമാക്കി.രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് എത്തിയെന്നും ട്രംപ്.

First published: September 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...