വ്യാജ എക്‌സിറ്റ് പോളുകളില്‍ നിരാശ വേണ്ട; നിങ്ങളുടെ കഠിനാധ്വാനം വെറുതെയാകില്ലെന്ന് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

വോട്ടെടുപ്പുകള്‍ക്ക് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോളുകളെല്ലാം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്

news18
Updated: May 22, 2019, 5:11 PM IST
വ്യാജ എക്‌സിറ്റ് പോളുകളില്‍ നിരാശ വേണ്ട; നിങ്ങളുടെ കഠിനാധ്വാനം വെറുതെയാകില്ലെന്ന് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി
rahul-gandhi
  • News18
  • Last Updated: May 22, 2019, 5:11 PM IST
  • Share this:
ന്യൂഡല്‍ഹി: വ്യാജ എക്‌സിറ്റ്‌പോളുകളില്‍ നിരാശരാകരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത 24 മണിക്കൂര്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം. സത്യത്തിന് വേണ്ടിയാണ് പോരാടുന്നതെന്നും രാഹുല്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഏഴുഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്. വോട്ടെടുപ്പുകള്‍ക്ക് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോളുകളെല്ലാം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്.

Also read:  വിവിപാറ്റ് ആദ്യം എണ്ണില്ല; ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ വ്യാജ എക്‌സിറ്റ് പോളുകളില്‍ നിരാശപ്പെടേണ്ടെന്നാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട് പറയുന്നത് കോണ്‍ഗ്രസിലും നിങ്ങളിലും വിശ്വാസം അര്‍പ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു. നിങ്ങളുടെ കഠിനാധ്വാനം വെറുതെയാകില്ലെന്ന് പറഞ്ഞാണ് രാഹുലിന്റെ ട്വീറ്റ് അവസാനിക്കുന്നത്.

നാളെ വോട്ടെണ്ണുമ്പോള്‍ ആദ്യം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ട് എണ്ണുമെന്നും അതിനു ശേഷം മാത്രമേ വിവിപാറ്റ് എണ്ണുകയുള്ളൂവെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ആദ്യം വിവിപാറ്റിലെ വോട്ടുകള്‍ എണ്ണിയാല്‍ തെരഞ്ഞെടുപ്പ് ഫലം വരാന്‍ താമസിക്കും. ഇക്കാരണത്താലാണ് ആദ്യം ഇ വി എം എണ്ണുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

First published: May 22, 2019, 5:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading