നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ 8 മണിക്കൂറിലധികം ഡ്യൂട്ടി ഏര്‍പ്പെടുത്തരുത്'; മദ്രാസ് ഹൈക്കോടതി

  'പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ 8 മണിക്കൂറിലധികം ഡ്യൂട്ടി ഏര്‍പ്പെടുത്തരുത്'; മദ്രാസ് ഹൈക്കോടതി

  പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ്‌ മദ്രാസ് ഹൈക്കോടതി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചെന്നൈ: ബിരുദാനന്തര ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും മെഡിക്കല്‍ കോളേജുകളില്‍ നിര്‍ബന്ധിത റൊട്ടേറ്ററി റെസിഡന്‍ഷ്യല്‍ ഇന്റേണ്‍ഷിപ്പിന് (സിആര്‍ആര്‍ഐ) വിധേയരായ വിദ്യാര്‍ത്ഥികളെയും എട്ട് മണിക്കൂറിലധികം ഡ്യൂട്ടി ഏര്‍പ്പെടുത്തരുതെന്ന് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച, ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

   ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, ജസ്റ്റിസ് പി ഡി ഔഡികെസ്ദാവലു എന്നിവരുടെ ആദ്യ ബെഞ്ചാണ് സാമൂഹിക തുല്യതയ്ക്കായുള്ള ഡോക്ടര്‍മാരുടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ജി. ആര്‍. രവീന്ദ്രനാഥിന്റെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ട് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

   സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദധാരികളായ സിആര്‍ആര്‍ഐ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം എട്ട് മണിക്കൂര്‍ ഡ്യൂട്ടി നല്‍കുന്നതിനായി 2015 ജൂലൈയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിജ്ഞാപനം കര്‍ശനമായി നടപ്പാക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

   'കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ എട്ട് മണിക്കൂറിലധികം ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്നു എന്നത് ശരിയാണ്. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഈ സമ്പ്രദായം നിലവിലില്ല, കൂടാതെ ഇത് സംബന്ധിച്ച് ഒരു ലംഘനവും നടന്നിട്ടില്ല. ഇത് പരിശോധിക്കാന്‍ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്'' ഗവണ്‍മെന്റ് പ്ലീഡറായ പി മുത്തുകുമാര്‍ ബെഞ്ചിനോട് പറഞ്ഞു. കോവിഡ് വ്യാപനത്തില്‍ ഉടലെടുത്ത അടിയന്തിര സാഹചര്യങ്ങളില്‍ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടേക്കാം എന്നതില്‍ സംശയമില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

   എന്നിരുന്നാലും, ഫെബ്രുവരി മുതല്‍ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും, ഒരു വിദ്യാര്‍ത്ഥിക്ക് പ്രതിദിനം എട്ട് മണിക്കൂറില്‍ അധികം ഡ്യൂട്ടിയെടുക്കേണ്ടി വന്നാല്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനായി കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഔദ്യോഗിക പ്രതിനിധികള്‍ പറഞ്ഞു.
   Published by:Karthika M
   First published: