നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഇമ്രാൻ ഖാന്‍റെ സ്വപ്നം പൂവണിയാൻ സമ്മതിക്കരുത്': മോദിയെ തുടച്ചുനീക്കാൻ വോട്ടർമാർക്ക് ഒവൈസിയുടെ ആഹ്വാനം

  'ഇമ്രാൻ ഖാന്‍റെ സ്വപ്നം പൂവണിയാൻ സമ്മതിക്കരുത്': മോദിയെ തുടച്ചുനീക്കാൻ വോട്ടർമാർക്ക് ഒവൈസിയുടെ ആഹ്വാനം

  പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ആഗ്രഹം സഫലമാകാൻ അനുവദിക്കരുതെന്ന് ഓൾ ഇന്ത്യ മജ് ലിസ്- ഇ- ഇത്തിഹാൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദിൻ ഒവൈസി.

  അസദുദ്ദിൻ ഒവൈസി

  അസദുദ്ദിൻ ഒവൈസി

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ആഗ്രഹം സഫലമാകാൻ അനുവദിക്കരുതെന്ന് ഓൾ ഇന്ത്യ മജ് ലിസ്- ഇ- ഇത്തിഹാൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദിൻ ഒവൈസി. വോട്ട് ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നിലപാട് സ്വീകരിക്കാൻ തയ്യാറാകണമെന്ന് ഒവൈസി വോട്ടർമാർക്ക് നിർദ്ദേശം നൽകി.

   ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിക്കുന്നതാണ് ഇന്ത്യ - പാകിസ്ഥാൻ ബന്ധത്തിന് കൂടുതൽ സഹായകമാകുക എന്നായിരുന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞദിവസം പറഞ്ഞത്. ഒരു വലതുപക്ഷ പാർട്ടിയായ ബി.ജെ.പി വിജയിക്കുകയാണെങ്കിൽ കശ്മീർ വിഷയത്തിൽ ചില ഒത്തുതീർപ്പുകൾ സാധ്യമാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.

   എന്നാൽ, ഇമ്രാൻ ഖാന്‍റെ ഈ ആഗ്രഹം സഫലമാക്കാൻ വോട്ടർമാർ അനുവദിക്കരുതെന്നാണ് എ.ഐ.എം.ഐ.എം നേതാവ് ഒവൈസി പറഞ്ഞത്. രാജ്യത്ത് ഇന്നു നടക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ തെലങ്കാനയിലെ ഹൈദരാബാദ് മണ്ഡലത്തിൽ നിന്ന് ഒവൈസി ജനവിധി തേടുകയാണ്. ബി.ജെ.പിയുടെ ജെ.ഭഗ് വന്ത് റാവു ആണ് ഇവിടെ ഒവൈസിയുടെ എതിരാളി.

   First published:
   )}