വോട്ടെടുപ്പ് കഴിഞ്ഞാലും ബംഗാളിൽ നിന്ന് കേന്ദ്ര സേനയെ പിൻവലിക്കരുത്; ബിജെപി

നൂറിലധികം ബി.ജെ.പി. പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

news18india
Updated: May 19, 2019, 5:28 PM IST
വോട്ടെടുപ്പ് കഴിഞ്ഞാലും ബംഗാളിൽ നിന്ന് കേന്ദ്ര സേനയെ പിൻവലിക്കരുത്; ബിജെപി
നൂറിലധികം ബി.ജെ.പി. പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.
  • Share this:
ന്യൂഡൽഹി: വോടെട്ടുപ്പ് കഴിഞ്ഞാലും ബംഗാളിൽ നിന്ന് കേന്ദ്ര സേനയെ പിൻവലിക്കരുതെന്ന് ആവശ്യവുമായി ബിജെപി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിക്കുന്നതു വരെ കേന്ദ്ര സേന തുടരണമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് വ്യാപക അക്രമം നടത്തുകയാണെന്നും നിർമ്മല സീതാരാമൻ ആരോപിച്ചു.

കെ സുധാകരൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; പരാതിയുമായി പി കെ ശ്രീമതിഅവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലും പഞ്ചാബിലും പരക്കെ സംഘര്‍ഷങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബംഗാളിലെ ബസീര്‍ഹട്ടില്‍ പോളിങ് ബൂത്തിന് നേരേ ബോംബേറുണ്ടായി. ബസീര്‍ഹട്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തതായും ബി.ജെ.പി. ആരോപിച്ചു.

നൂറിലധികം ബി.ജെ.പി. പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബംഗാളിൽ നിന്നും കേന്ദ്ര സേനയെ പിൻവലിക്കരുതെന്ന് ബിജെപി ആവശ്യം ഉന്നയിക്കുന്നത്.

First published: May 19, 2019, 5:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading