രാഹുൽ ഗാന്ധിയുടെ അഭിമുഖത്തിന് അനുമതി തേടി ദൂരദർശൻ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിമുഖത്തിനു അനുമതി തേടി ദൂരദർശൻ.

news18
Updated: April 11, 2019, 11:50 AM IST
രാഹുൽ ഗാന്ധിയുടെ അഭിമുഖത്തിന് അനുമതി തേടി ദൂരദർശൻ
രാഹുൽ ഗാന്ധി
  • News18
  • Last Updated: April 11, 2019, 11:50 AM IST
  • Share this:
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിമുഖത്തിനു അനുമതി തേടി ദൂരദർശൻ. ദൂരദർശനും രാജ്യസഭാ ടിവിക്കും വേണ്ടി സംയുക്ത അഭിമുഖത്തിനാണ് സമയം തേടിയത്. ഇക്കാര്യം ഉന്നയിച്ച് പ്രസാർ ഭാരതി സി.ഇ.ഒ കോൺഗ്രസിന് ഔദ്യോഗികമായി കത്തു നൽകി.

ദൂരദർശൻ ഭരണകകക്ഷിക്ക് വേണ്ടി പ്രവർത്തിക്കുന്നെന്ന പരാതി ഉയർന്നതിനാലാണ് നടപടി. പ്രതിപക്ഷ പാർട്ടികൾക്ക് പ്രക്ഷേപണ സമയം നൽകുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയിരുന്നു. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മിഷനും ദൂരദർശനെതിരെ രംഗത്തു വന്നിരുന്നു. സർക്കാരിനും ഭരിക്കുന്ന പാർട്ടിക്കും മാത്രം ദൂരദർശൻ മുൻഗണന നൽകുകയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

കളക്ടറുടെ ചേമ്പറിൽ ആദ്യമായി ഒരു വീൽചെയർ പ്രവേശിച്ചു; വോട്ടിൽ ചരിത്രം രചിക്കാൻ കോട്ടയം

പ്രസാർ ഭാരതി ചീഫ് എക്സിക്യുട്ടിവ് ഓഫീസർ ശശി ശേഖർ വെമ്പട്ടിയാണ് രാഹുൽ ഗാന്ധിയുടെ അഭിമുഖം ആവശ്യപ്പെട്ട് കോൺഗ്രസിന് കത്തയച്ചത്. ഡിഡി ന്യൂസിനും രാജ്യസഭാ ടിവിക്കും വേണ്ടിയാണ് അഭിമുഖം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനപ്പെട്ട പ്രതിപക്ഷ പാർട്ടിയുടെ കാഴ്ടപ്പാടുകളും അറിയണമെന്നാണ് നിലപാട്. പ്രസാർ ഭാരതിയാണ് ദൂരദർശന്‍റെ നടത്തിപ്പുക്കാർ.

എത്രയും വേഗം അഭിമുഖം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ നാലിനാണ് വെമ്പട്ടി കോൺഗ്രസിന് കത്ത് നൽകിയത്. എന്നാൽ, ഇതുവരെയായിട്ടും മറുപടി ലഭിച്ചിട്ടില്ല.

First published: April 11, 2019, 11:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading