നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ലോക്ക് ഡൗൺ കാലത്തെ ബോറടി മാറ്റാൻ 'രാമായണം'; മാർച്ച് 28 മുതൽ ദൂരദർശനിൽ

    ലോക്ക് ഡൗൺ കാലത്തെ ബോറടി മാറ്റാൻ 'രാമായണം'; മാർച്ച് 28 മുതൽ ദൂരദർശനിൽ

    നിരവധിയാളുകളാണ് സോഷ്യൽ മീഡിയ മുഖേന ഈ സീരിയലുകൾ പുനഃസംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

    രാമായണം

    രാമായണം

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വീട്ടിൽ ഒറ്റയ്ക്കിരുന്ന് ബോറടിച്ചവർക്ക് ഒരു സന്തോഷവാർത്ത. രാമായണ, മഹാഭാരത് സീരിയലുകളുമായി വീണ്ടും ദൂരദർശൻ എത്തുന്നു.

      പ്രസാർ ഭാരതി സി ഇ ഒ ശശി ശേഖർ ട്വിറ്ററിൽ അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് 19 കാരണം 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സീരിയലുകൾ റി-ടെലകാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞിരുന്നു.

       



      You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]

      അതേസമയം, മാർച്ച് 28 മുതൽ സീരിയൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തു തുടങ്ങുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിൽ അറിയിച്ചു. രാവിലെ ഒൻപതു മണി മുതൽ 10 മണി വരെ ഒരു എപ്പിസോഡും രാത്രി ഒൻപതു മണി മുതൽ 10 മണി വരെ മറ്റൊരു എപ്പിസോഡും ആയിരിക്കും.

      നിരവധിയാളുകളാണ് സോഷ്യൽ മീഡിയ മുഖേന ഈ സീരിയലുകൾ പുനഃസംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ചാണ് സർക്കാരിന്റെ തീരുമാനം. കൂടാതെ, 90കളിലെ ഹിറ്റ് സീരിയലുകളായ ചാണക്യ, ശ്രീ കൃഷ്ണ, ഭാരത് എക് ഖോജ് എന്നീ സീരിയലുകളും പുനഃസംപ്രേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

       

      First published:
      )}