നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Corona Virus:ഇതുവരെ സ്ക്രീനിംഗിന് വിധേയമായത് വിദേശത്ത് നിന്നെത്തിയ 9 ലക്ഷം ആളുകളെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

    Corona Virus:ഇതുവരെ സ്ക്രീനിംഗിന് വിധേയമായത് വിദേശത്ത് നിന്നെത്തിയ 9 ലക്ഷം ആളുകളെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

    കേരളം, ഡൽഹി, ഉത്തർ പ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ നിന്നാണ് പുതിയ കോവിഡ് - 19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    news18

    news18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: കോവിഡ് - 19 പൊട്ടി പുറപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് ഇതുവരെ വിദേശത്ത് നിന്നെത്തിയ ഒമ്പത് ലക്ഷം ആളുകളെ സ്ക്രീനിംഗിനു വിധേയമാക്കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ഒമ്പത് ലക്ഷം ആളുകളെയാണ് സ്ക്രീനിംഗിനു വിധേയമാക്കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

      "രാജ്യത്തെ ഏഴു വിമാനത്താവളങ്ങളിൽ ജനുവരി 18 മുതൽ യൂണിവേഴ്സൽ സ്ക്രീനിംഗ് ആരംഭിച്ചിരുന്നു. ഇപ്പോൾ അത് രാജ്യത്തെ 30 വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും വിമാനത്താവളങ്ങളിൽ സ്ക്രീനിംഗിന് വിധേയമാക്കുന്നുണ്ട്. ഇതുവരെ 8, 74, 708 പേരെയാണ് സ്ക്രീനിംഗിന് വിധേയമാക്കിയത്." - കേന്ദ്ര ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

      24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്‍റര്‍ വീണ്ടും പ്രവർത്തനം ആരംഭിച്ചു

      "ഐസൊലേഷൻ വാർഡും ക്വാറന്‍റൈൻ സൗകര്യവും ഡോക്ടർമാരുടെ ലഭ്യതയും ഉറപ്പാക്കാൻ ഡൽഹി സർക്കാരുമായി ചർച്ച നടത്തിക്കഴിഞ്ഞു. കൊറോണ കേസുകൾ വർദ്ധിക്കുകയാണെങ്കിൽ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കും." -കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.

      കേരളം, ഡൽഹി, ഉത്തർ പ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ നിന്നാണ് പുതിയ കോവിഡ് - 19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
      First published:
      )}