നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണം'; എൻഎസ്എ ചുമത്തിയത് നിയമവിരുദ്ധമെന്നും അലഹബാദ് ഹൈക്കോടതി

  'കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണം'; എൻഎസ്എ ചുമത്തിയത് നിയമവിരുദ്ധമെന്നും അലഹബാദ് ഹൈക്കോടതി

  പ്രസംഗത്തില്‍ അക്രമമോ, വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമില്ലെന്നും ദേശീയ ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനമാണുള്ളതെന്നും അലഹബാദ് ഹൈക്കോടതി

  കഫീൽ ഖാൻ(ഫയൽ ചിത്രം)

  കഫീൽ ഖാൻ(ഫയൽ ചിത്രം)

  • Share this:
   ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി  പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരില്‍ ദേശ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി യുപി സർക്കാർ അറസ്റ്റ് ചെയ്ത  ഡോ. കഫീൽ‌ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് കോടതി.  അലഹബാദ്‌ ഹൈക്കോടതിയുടേതാണ് ഉത്തരവ്. അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന എൻഎസ്എ വകുപ്പുകൾ ഒഴിവാക്കണമെന്നും കേടതി നിർദ്ദേശിച്ചു.

   2019 ഡിസംബർ 10 ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ പ്രസംഗം നടത്തിയതിന് ഖാനെ ജനുവരിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഫെബ്രുവരി 13 ന് അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരം എൻഎസ്എ കുറ്റം ചുമത്തി.

   കഫീൽ ഖാൻ നടത്തിയ പ്രസംഗത്തില്‍ അക്രമമോ, വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമില്ലെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.  ദേശീയ ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് പ്രസംഗത്തിൽ ഉണ്ടായിരുന്നതെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

   നേരത്തെ കഫീല്‍ ഖാന് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് എന്‍എസ്എ ചുമത്തിയതിനെ തുടർന്ന് ജയിൽ മോചിതനാകാൻ സാധിച്ചില്ല. ഈ നടപടിക്കെതിരെയാണ് ഖാന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

   കഫീല്‍ ഖാന്‍റെ മാതാവ് നുസ്‌റത്ത് പര്‍വീന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണു ഹൈക്കോടതി നടപടി. എന്‍എസ്എ നിയമം ചുമത്തി കഫീല്‍ഖാനെ തടവിലാക്കിയത്  നിയമവിരുദ്ധമാണെന്നു കോടതി വ്യക്തമാക്കി. മതിയായ രേഖകളോ തെളിവുകളോ ഇല്ലാതെയാണ് ഖഫീല്‍ഖാനെ തടവിലാക്കിയതെന്നും വിധിയില്‍ പറയുന്നു.

   ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിന്റെ പേരിൽ  ശിശുരോഗവിദഗ്ധനായ ഡോക്ടർ കഫീല്‍ ഖാനെ യുപി സർക്കാർ ജയിലിലടച്ചിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}