HOME » NEWS » India » DR MAHINDER WATSA THE SEXPERT WHO EDUCATED INDIA ABOUT SEX

പ്രമുഖ സെക്സോളജിസ്റ്റ് മഹീന്ദർ വാട്സ അന്തരിച്ചു; അറിയാം ഇന്ത്യയിലെ 'സെക്സ്പേർട്ട്' നെ കുറിച്ച്

ലൈംഗികതയെ കുറിച്ചുള്ള ആളുകളുടെ സംശയങ്ങളും അതിന് വാട്സയുടെ രസകരമായ മറുപടികളും ഏറെ പ്രശസ്തമായിരുന്നു.

News18 Malayalam | news18-malayalam
Updated: December 29, 2020, 11:47 AM IST
പ്രമുഖ സെക്സോളജിസ്റ്റ് മഹീന്ദർ വാട്സ അന്തരിച്ചു; അറിയാം ഇന്ത്യയിലെ 'സെക്സ്പേർട്ട്' നെ കുറിച്ച്
Dr Mahinder Watsa (Credit: Youtube)
  • Share this:
മുംബൈ: ഇന്ത്യയിലെ പ്രമുഖ സെക്സോളജിസ്റ്റ് മഹീന്ദർ വാട്സ( 96) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. ലൈംഗികതയെ കുറിച്ചുള്ള തുറന്ന സംസാരം ഇന്നും അന്യമായ രാജ്യത്ത് വാട്സയുടെ 'ആസ്ക് ദി സെക്സ്പേർട്' എന്ന കോളം ഏറെ പ്രശസ്തമായിരുന്നു.

15 വർഷമായി മുംബൈ മിററിൽ സ്ഥിരം പംക്തിയായിരുന്നു വാട്സയുടെ ആസ്ക് ദി സെക്സ്പേർട്. ലൈംഗികതയെ കുറിച്ചുള്ള ആളുകളുടെ സംശയങ്ങളും അതിന് വാട്സയുടെ രസകരമായ മറുപടികളും ഏറെ പ്രശസ്തമായിരുന്നു. നിരവധി വായനക്കാരും ആരാധാകരുമുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന സെക്സോളജിസ്റ്റായിരുന്നു അദ്ദേഹം.


2005 ൽ മുംബൈ മിററിൽ ആരംഭിച്ച വാട്സയുടെ പംക്തി ഒരു ദിവസം പോലും മുടങ്ങിയിരുന്നില്ല. ഒമ്പത് ദിവസം മുമ്പാണ് അവസാന കോളം പുറത്തു വന്നത്. മുംബൈയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ടാബ്ലോയിഡാണ് മുംബൈ മിറർ. ചോദ്യങ്ങൾക്ക് നൽകുന്ന മറുപടിയിലെ തമാശയാണ് അദ്ദേഹത്തെ മറ്റ് സെക്സോളജിസ്റ്റുകളിൽ നിന്ന് വ്യത്യസ്തനാക്കിയത്.

You may also like:2020ൽ ശാസ്ത്രജ്ഞർ സെക്സിനെക്കുറിച്ച് കണ്ടെത്തിയത് എട്ടു കാര്യങ്ങൾ

നാൽപ്പത് വർഷത്തെ കരിയറിൽ ഗൈനക്കോളജിസ്റ്റായും പ്രസവചികിത്സകനായും വാട്സ സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജ്യത്തെ ഫാമിലി പ്ലാനിങ് അസോസിയേഷനിൽ കൺസൽട്ടന്റായി പ്രവർത്തിച്ചിരുന്ന വാട്സ ലൈംഗിക വിദ്യാഭ്യാസത്തിന് വേണ്ടിയും കൗൺസിലിങ്ങിനും വേണ്ടി നിരന്തരം പ്രവർത്തിച്ചിരുന്നു.

You may also like:വഴിയോര കടയിൽ നിന്ന് 73 രൂപയ്ക്ക് വാങ്ങിയ പേപ്പർവെയ്റ്റ്; കയ്യിലിരിക്കുന്നത് അമൂല്യവസ്തുവെന്ന് തിരിച്ചറിഞ്ഞത് 5 വർഷം കഴിഞ്ഞ്

ലൈംഗികതയെ കുറിച്ച് തുറന്ന സംസാരം സാധ്യമാകാത്ത സമൂഹത്തിൽ മുതിർന്നവർക്കും കൗമാരക്കാർക്കും ലൈംഗിക വിദ്യാഭ്യാസം നൽകിയത് വാട്സയായിരുന്നു. ലൈംഗികതയെ കുറിച്ചുള്ള തെറ്റായ കാഴ്ച്ചപ്പാടുകൾ ചൂണ്ടിക്കാട്ടുക മാത്രമല്ല, ഇന്ത്യയിൽ കുട്ടികൾക്കെതിരായ വർധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങളെയും ഗാർഹിക പീഡനങ്ങളെയും തുറന്നു കാണിക്കുകയും ചെയ്തു.

മുംബൈ മിററിലെ പ്രശസ്തമായ കോളം ആരംഭിക്കുന്നതിന് മുമ്പ് ട്രെൻഡ്സ് എന്ന വനിതാ മാസികയിൽ ഡോക്ടറോട് ചോദിക്കാം എന്ന പംക്തിയും വാട്സ എഴുതിയിരുന്നു. ട്രെന്റ്സാണ് പിന്നീട് ഫെമിന മാഗസിൻ ആയത്. ഇക്കാലയളവിൽ പൊതുവായ അസുഖങ്ങളെ കുറിച്ചു മുതൽ ഗാർഹിക പീഡനങ്ങളെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള സംശയങ്ങൾ വരെ വാട്സയ്ക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യയിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി മുന്നിൽ കണ്ട് അദ്ദേഹം കോളം ആരംഭിക്കുന്നത്.
Published by: Naseeba TC
First published: December 29, 2020, 11:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories