മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ഗവർണറെ കാണാൻ ആദിത്യ താക്കറെ; കോൺഗ്രസ് പിന്തുണ പുറത്തുനിന്ന്

തിങ്കളാഴ്ച വൈകുന്നേരം ശിവസേന നേതാവ് ഉദ്ദവ് താക്കറെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി അഞ്ച് മിനിറ്റോളം നേരം ഫോണിൽ സംസാരിച്ചിരുന്നു

News18 Malayalam | news18
Updated: November 11, 2019, 6:31 PM IST
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ഗവർണറെ കാണാൻ ആദിത്യ താക്കറെ; കോൺഗ്രസ് പിന്തുണ പുറത്തുനിന്ന്
ആദിത്യ താക്കറെ
  • News18
  • Last Updated: November 11, 2019, 6:31 PM IST
  • Share this:
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് കോൺഗ്രസ് പിന്തുണ. ശിവസേനയെ പുറത്തുനിന്ന് പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചു. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന കോൺഗ്രസ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം 07.30ന് മുമ്പായി സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത ശിവസേന ഗവർണറെ അറിയിക്കണം. ഇതിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയാണ് കോൺഗ്രസ് നിർണായക തീരുമാനം കൈക്കൊണ്ടത്.

തിങ്കളാഴ്ച വൈകുന്നേരം ശിവസേന നേതാവ് ഉദ്ദവ് താക്കറെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി അഞ്ച് മിനിറ്റോളം നേരം ഫോണിൽ സംസാരിച്ചിരുന്നു. തുടർന്നാണ് ശിവസേനയെ പുറത്തുനിന്ന് പിന്തുണയ്ക്കാനുള്ള നിർണായക തീരുമാനം കോൺഗ്രസ് കൈക്കൊണ്ടത്.

കോൺഗ്രസ് പിന്തുണ തേടി ശിവസേന; ഉദ്ധവ് താക്കറെ സോണിയ ഗാന്ധിയെ ഫോണിൽ വിളിച്ചു

288 അംഗങ്ങളുള്ള നിയമസഭയിൽ 56 എം എൽ എമാരുമായി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയാണ് ശിവസേന. 105 അംഗങ്ങളുള്ള ബി ജെ പി ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ, സർക്കാർ രൂപീകരണ ശ്രമത്തിൽ നിന്ന് പിന്മാറുകയാണെന്ന് ബി ജെ പി കഴിഞ്ഞദിവസം ഗവർണറെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേവനയെ ഗവർണർ സർക്കാർ രൂപീകരണത്തിനായി ക്ഷണിക്കുകയായിരുന്നു.

ആശയപരമായി പല കാര്യങ്ങളിലും കോൺഗ്രസിന് ശിവസേനയോട് വിയോജിപ്പുണ്ട്. അതിനാൽ, പുറത്തുനിന്ന് ശിവസേനയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.
First published: November 11, 2019, 6:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading