• HOME
  • »
  • NEWS
  • »
  • india
  • »
  • Uttarakhand Flood | ഉത്തരാഖണ്ഡില്‍ പ്രളയം; പാറയിടുക്കില്‍ കുടുങ്ങി കാര്‍; സാഹസികമായി പുറത്തെടുത്ത് രക്ഷാപ്രവര്‍ത്തകര്‍

Uttarakhand Flood | ഉത്തരാഖണ്ഡില്‍ പ്രളയം; പാറയിടുക്കില്‍ കുടുങ്ങി കാര്‍; സാഹസികമായി പുറത്തെടുത്ത് രക്ഷാപ്രവര്‍ത്തകര്‍

തിങ്കളാഴ്ച നേപ്പാളില്‍ നിന്നുള്ള മൂന്ന് തൊഴിലാളികള്‍ അടക്കം അഞ്ചു പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

Image Twitter

Image Twitter

  • Share this:
    ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രളയത്തില്‍ ഏഴു പേരാണ് മരിച്ചത്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. തിങ്കളാഴ്ച നേപ്പാളില്‍ നിന്നുള്ള മൂന്ന് തൊഴിലാളികള്‍ അടക്കം അഞ്ചു പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

    ഉത്തരാഖണ്ഡില്‍ നിന്നുള്ള മഴക്കെടുതിയും രക്ഷാപ്രവര്‍ത്തനത്തിന്റെയും നിരവധി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുന്ന കാറിനെ അതിസാഹസികമായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുന്നതാണ് ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

    നൈനിറ്റാള്‍ നദി കരവിഞ്ഞൊഴുകിയതിനാല്‍ ചുറ്റും വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് നൈനിറ്റാളിലെ വിവിധ ഹോട്ടലുകളിലായി നൂറിലേറെ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.



    ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളിലായി മരിച്ച ഏഴ് പേരില്‍ മൂന്ന് പേര്‍ നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളും മറ്റുള്ളവര്‍ പ്രദേശ വാസികളുമാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.



    മല ഇടിഞ്ഞതിനെ തുടര്‍ന്ന് ദേശീയ പാതവഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി തീര്‍ത്ഥാടകര്‍ ബദരീനാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയിരിക്കുകയാണ്.



    പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും, തെക്കന്‍ ബംഗാളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പിന്തുണയും വാഗദാനം ചെയ്തു.
    Published by:Jayesh Krishnan
    First published: