ഭാരതീയ ജനതാ പാർട്ടി (ബിജെപി) ചൊവ്വാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിലാണ് ദ്രൗപതി മുർമുവിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും സ്ഥാനാർഥിയാക്കാൻ ദ്രൗപതി മുർമുവിന്റെ പേര് ബിജെപി നേതൃത്വം സജീവമായി പരിഗണിച്ചിരുന്നു. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിലാണ് ദ്രൗപതി മുർമുവിന്റെ ജനനം. ഗോത്രവർഗമായ സന്താൾ വിഭാഗത്തിൽനിന്നുള്ളതാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് അവർ പൊതുരംഗത്ത് എത്തിയത്. മുൻ ഒഡീഷ മന്ത്രിയും 2000, 2004 വർഷങ്ങളിൽ റൈരംഗ്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായിരുന്നു ദ്രൗപതി. ഒഡീഷയിലെ ഭാരതീയ ജനതാ പാർട്ടിയുടെയും ബിജു ജനതാദളിന്റെയും കൂട്ടുകക്ഷി സർക്കാരിന്റെ കാലത്ത്, 2000 മാർച്ച് 6 മുതൽ 2002 ഓഗസ്റ്റ് 6 വരെ വാണിജ്യ, ഗതാഗതത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു, ഓഗസ്റ്റ് 6, 2002 മുതൽ മെയ് 6 വരെ ഫിഷറീസ്, മൃഗവിഭവ വികസനം എന്നീ വകുപ്പുകളുടെ മന്ത്രിയായി.
പിന്നീട് ദ്രൗപതി മുർമു ജാർഖണ്ഡിന്റെ ഒമ്പതാമത്തെ ഗവർണറായി. 2000-ൽ ജാർഖണ്ഡ് രൂപീകൃതമായതിനുശേഷം അഞ്ച് വർഷത്തെ കാലാവധി (2015-2021) പൂർത്തിയാക്കുന്ന ആദ്യ ജാർഖണ്ഡ് ഗവർണറാണ് അവർ. ഇന്ത്യയിൽ ഗവർണറായി നിയമിതയായ ആദ്യ വനിതയും ആദിവാസി നേതാവുമാണ് അവർ.
ദ്രൗപതി മുർമുവിനെ വിവാഹം കഴിച്ചത് ശ്യാം ചരൺ മുർമുവിനെയാണ്. ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഒരു മകളും ഉണ്ടായിരുന്നു. എന്നാൽ ഭർത്താവിന്റെയും രണ്ട് ആൺമക്കളുടെയും വിയോഗം ദ്രൗപതി മുർമുവിനെ വേദനിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ദ്രൗപതി മുർമുവിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.
ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ പ്രതിപക്ഷ കക്ഷികൾ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസും സമാജ്വാദി പാർട്ടിയും ഉൾപ്പെടെ 18 രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഡൽഹിയിൽ ചേർന്ന യോഗത്തിൽ യശ്വന്ത് സിൻഹയുടെ പേര് തൃണമൂൽ കോൺഗ്രസ് നിർദ്ദേശിച്ചതായി വൃത്തങ്ങൾ അറിയിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാർ, ഗോപാൽകൃഷ്ണ ഗാന്ധി, ഫാറൂഖ് അബ്ദുള്ള എന്നിവർ മത്സരത്തിൽ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് സിൻഹയുടെ പേര് ഉയർന്നത്.
Also Read-
Yashwant Sinha President Candidate| യശ്വന്ത് സിൻഹ രാഷ്ട്രപതി സ്ഥാനാർഥി: പിന്തുണയുമായി 17 പ്രതിപക്ഷ പാർട്ടികൾരതീയ ജനതാ പാർട്ടി (ബിജെപി) ചൊവ്വാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിലാണ് ദ്രൗപതി മുർമുവിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും സ്ഥാനാർഥിയാക്കാൻ ദ്രൗപതി മുർമുവിന്റെ പേര് ബിജെപി നേതൃത്വം സജീവമായി പരിഗണിച്ചിരുന്നു. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിലാണ് ദ്രൗപതി മുർമുവിന്റെ ജനനം. ഗോത്രവർഗമായ സന്താൾ വിഭാഗത്തിൽനിന്നുള്ളതാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് അവർ പൊതുരംഗത്ത് എത്തിയത്. മുൻ ഒഡീഷ മന്ത്രിയും 2000, 2004 വർഷങ്ങളിൽ റൈരംഗ്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായിരുന്നു ദ്രൗപതി. ഒഡീഷയിലെ ഭാരതീയ ജനതാ പാർട്ടിയുടെയും ബിജു ജനതാദളിന്റെയും കൂട്ടുകക്ഷി സർക്കാരിന്റെ കാലത്ത്, 2000 മാർച്ച് 6 മുതൽ 2002 ഓഗസ്റ്റ് 6 വരെ വാണിജ്യ, ഗതാഗതത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു, ഓഗസ്റ്റ് 6, 2002 മുതൽ മെയ് 6 വരെ ഫിഷറീസ്, മൃഗവിഭവ വികസനം എന്നീ വകുപ്പുകളുടെ മന്ത്രിയായി.
പിന്നീട് ദ്രൗപതി മുർമു ജാർഖണ്ഡിന്റെ ഒമ്പതാമത്തെ ഗവർണറായി. 2000-ൽ ജാർഖണ്ഡ് രൂപീകൃതമായതിനുശേഷം അഞ്ച് വർഷത്തെ കാലാവധി (2015-2021) പൂർത്തിയാക്കുന്ന ആദ്യ ജാർഖണ്ഡ് ഗവർണറാണ് അവർ. ഇന്ത്യയിൽ ഗവർണറായി നിയമിതയായ ആദ്യ വനിതയും ആദിവാസി നേതാവുമാണ് അവർ.
ദ്രൗപതി മുർമുവിനെ വിവാഹം കഴിച്ചത് ശ്യാം ചരൺ മുർമുവിനെയാണ്. ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഒരു മകളും ഉണ്ടായിരുന്നു. എന്നാൽ ഭർത്താവിന്റെയും രണ്ട് ആൺമക്കളുടെയും വിയോഗം ദ്രൗപതി മുർമുവിനെ വേദനിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ദ്രൗപതി മുർമുവിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.
ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ പ്രതിപക്ഷ കക്ഷികൾ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസും സമാജ്വാദി പാർട്ടിയും ഉൾപ്പെടെ 18 രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഡൽഹിയിൽ ചേർന്ന യോഗത്തിൽ യശ്വന്ത് സിൻഹയുടെ പേര് തൃണമൂൽ കോൺഗ്രസ് നിർദ്ദേശിച്ചതായി വൃത്തങ്ങൾ അറിയിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാർ, ഗോപാൽകൃഷ്ണ ഗാന്ധി, ഫാറൂഖ് അബ്ദുള്ള എന്നിവർ മത്സരത്തിൽ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് സിൻഹയുടെ പേര് ഉയർന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.