ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വോട്ട് മറിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ. നിരവധി സംസ്ഥാനങ്ങളിൽ പാർട്ടി നിർദേശം മറികടന്ന് പലരും എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് വോട്ട് ചെയ്തെന്നാണ് ആരോപണം. ഝാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ എൻസിപി എംഎൽഎമാരും ഹരിയാന, ഒഡിഷ, അസം എന്നിവിടങ്ങളിലെ ചില കോൺഗ്രസ് എംഎൽഎമാർക്കുമെതിരെയാണ് ആരോപണം. ഝാർഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലെ എൻസിപി എംഎൽഎമാരാണ് മുർമുവിന് വോട്ട് ചെയ്തത്. അസമിലെ ഇരുപതോളം കോൺഗ്രസ് എംഎൽഎമാർ മുർമുവിന് വോട്ട് ചെയ്തെന്ന് ഐയുഡിഎഫ് എംഎൽഎ കരീമുദ്ദീൻ ബർഭുയാൻ ആരോപിച്ചു. Also Read- ദ്രൗപതി മുർമുവോ, യശ്വന്ത് സിൻഹയോ? രാജ്യത്തിന്റെ 15-ാമത് പ്രസിഡന്റിനെ നിർണ്ണയിക്കുന്ന വോട്ടിംഗ്
ഒഡിഷയിലെ കോൺഗ്രസ് എംഎൽഎ മുഹമ്മദ് മുഖിം വോട്ടുചെയ്തത് മുർമുവിനാണ്. മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്തെന്നാണ് കരീമുദ്ദീന്റ വാദം. മുഖീമിനെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനം ഉയരുണ്ട്. ഗുജറാത്തിലെ എൻസിപിയുടെ ഏക എംഎൽഎ കൻധൽ ജഡേജയും ഝാർഖണ്ഡിൽ എൻസിപി എംഎൽ.എ കമലേഷ് സിംഗ് തന്റെ വോട്ട് മുർമുവിനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എൻഡിഎയുടെ ഭാഗമല്ലാത്ത പാർട്ടികളിൽ നിന്നും വോട്ട് ലഭിക്കുന്നതോടെ അറുപത് ശതമാനത്തിലധികമാകും മുർമുവിന് ലഭിക്കുന്ന വോട്ട്. ജൂലൈ 21നാണ് വോട്ടെണ്ണലും പ്രഖ്യാപനവും. കഴിഞ്ഞ തവണ രാംനാഥ് കോവിന്ദിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം മുർമുവിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.