HOME » NEWS » India » DRINKING ON GOA BEACHES WILL NOW ATTRACT RS 10000 FINE JJ

ഗോവയിലെ ബീച്ചിൽ പോയി വെള്ളമടിക്കാൻ ഒരുങ്ങിയിരിക്കുന്നവർ കരുതിയിരിക്കുക; പിഴ 10,000 രൂപ

വെള്ളിയാഴ്ച ഗോവയിൽ 83 പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു

News18 Malayalam | news18
Updated: January 9, 2021, 8:54 AM IST
ഗോവയിലെ ബീച്ചിൽ പോയി വെള്ളമടിക്കാൻ ഒരുങ്ങിയിരിക്കുന്നവർ കരുതിയിരിക്കുക; പിഴ 10,000 രൂപ
goa
  • News18
  • Last Updated: January 9, 2021, 8:54 AM IST
  • Share this:
പനാജി: ഗോവയിലെ ബീച്ചിൽ പോയി വെള്ളമടിച്ച് പാട്ടും പാടി കൂട്ടുകാരുമൊത്ത് അടിപൊളിയാക്കാൻ ഒരു മോഹമുണ്ടോ? എന്നാൽ ആ മോഹം അലമാരയിൽ വച്ചങ്ങ് പൂട്ടിയേരെ. അവധിക്കാലം അടിപൊളിയാക്കാൻ ഗോവയിലേക്ക് പറന്നെത്തുന്നവരെ കാത്ത് ഒരു വലിയ 'പിഴ' ഇവിടെ തയ്യാറാക്കി വച്ചിട്ടുണ്ട്.

ഇനിമുതൽ ഗോവൻ ബീച്ചുകളിൽ ഇരുന്ന് മദ്യപിച്ചാൽ പതിനായിരം രൂപ പിഴ അടയ്ക്കണം. ഗോവ വിനോദസഞ്ചാര വകുപ്പാണ് പുതിയ പിഴയുമായി രംഗത്തെത്തിയത്. പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞതോടെ ഗോവൻ ബീച്ചുകളിലെ നിരവധി സ്ഥലങ്ങൾ മദ്യകുപ്പികളാൽ നിറഞ്ഞത് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോവൻ വിനോദ സഞ്ചാരവകുപ്പിന്റെ പ്രഖ്യാപനം.

You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] ബീച്ചുകളിൽ മദ്യപിക്കുന്നത് കുറ്റകരമാണെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ ബീച്ചിൽ സ്ഥാപിച്ച് കഴിഞ്ഞതായി സംസ്ഥാന ടൂറിസം ഡയറക്ടർ മെനിനൊ ഡിസൂസ അറിയിച്ചു. ടൂറിസം ട്രേഡ് ആക്ട് സംസ്ഥാന സർക്കാർ 2019 ജനുവരിയിൽ ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് ബീച്ചുകളിൽ ഒറ്റയ്ക്ക് ഇരുന്ന് മദ്യപിക്കുന്നവർക്ക് 2000 രൂപ പിഴയും സംഘമായി ചേർന്ന് മദ്യപിക്കുന്നവർക്ക് 10,000 രൂപ പിഴയും ഈടാക്കും.

അതേസമയം, വെള്ളിയാഴ്ച ഗോവയിൽ 83 പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. 105 പേർ രോഗമുക്തിയും നേടി. ഇതോടെ ഇവിടുത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 51,709 ആയി. ഇതിൽ 50,088 പേർ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് 744 പേരാണ് മരിച്ചത്. നിലവിൽ 877 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.
Published by: Joys Joy
First published: January 9, 2021, 8:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories