• HOME
  • »
  • NEWS
  • »
  • india
  • »
  • ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം: വാഹനങ്ങളിലേക്ക് ഇടിച്ചു കയറി ബസ് ഡ്രൈവറുൾപ്പെടെ രണ്ടു പേർ മരിച്ചു

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം: വാഹനങ്ങളിലേക്ക് ഇടിച്ചു കയറി ബസ് ഡ്രൈവറുൾപ്പെടെ രണ്ടു പേർ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് സീറ്റിൽ കുഴഞ്ഞുവീണ് ഡ്രൈവർ മരിച്ചു

  • Share this:

    ജബൽപൂർ: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അപകടം. മധ്യപ്രദേശിലെ ജബൽപുരിലായിരുന്നു സംഭവം. ബസ് നിയന്ത്രണംവിട്ട് സമീപത്തുണ്ടായിരുന്ന ബൈക്കിലും മറ്റു വാഹനങ്ങളിലും ഇടിച്ചുകയിറിയെന്ന് ദൃക്സാക്ഷികൾ പറയുന്നു.

    അപകടത്തിൽ ബസ് ഡ്രൈവറുൾപ്പെടെ രണ്ടു പേർ മരിക്കുകയും ആറു പേർ‌ക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് സീറ്റിൽ കുഴഞ്ഞുവീണ ഡ്രൈവർ ഹർദേവ് പാലും, ലഡ്ഡു പ്രസാദ് ഗൗർ (60) ആണ് മരിച്ചത്. ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

    ബസിൽ വച്ചുതന്നെ ഡ്രൈവർ മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സിറ്റി മെട്രോ ബസിൽ വർഷങ്ങളായി ജോലി ചെയ്യുന്നയാളായിരുന്നു ഹർദേവ് പാൽ.

    Published by:Jayesh Krishnan
    First published: