HOME » NEWS » India »

COVID 19 | ഡ്രൈവിങ്ങ് ലൈസന്‍സുകളുടെയും വാഹന രജിസ്‌ട്രേഷന്റെയും കാലാവധി ജൂണ്‍ 30 വരെ നീട്ടി

കേന്ദ്രനിര്‍ദ്ദേശം എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കാന്‍ കേന്ദ്രറോഡ് ഗതാഗത ദേശീയപാത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

News18 Malayalam | news18
Updated: March 31, 2020, 4:12 PM IST
COVID 19 |   ഡ്രൈവിങ്ങ് ലൈസന്‍സുകളുടെയും വാഹന  രജിസ്‌ട്രേഷന്റെയും കാലാവധി ജൂണ്‍ 30 വരെ നീട്ടി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: March 31, 2020, 4:12 PM IST
  • Share this:
ന്യൂഡൽഹി: മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന രേഖകളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി.

ഫെബ്രുവരി ഒന്നുമുതല്‍ കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ്, പെര്‍മിറ്റുകള്‍, എന്നിവ ഉള്‍പ്പെടെയുള്ള രേഖകളുടെ കാലാവധിയാണ് കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ നീട്ടിയത്.

You may also like:ഏത്തമിടലൊക്കെ പഴയ ഫാഷനല്ലേ; കറങ്ങാനിറങ്ങിയ യുവാവിന് മാതൃകാ ശിക്ഷ നല്‍കി പൊലീസ്‍ [NEWS]രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ [NEWS]രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം‍ [NEWS]

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണും ഗവണ്‍മെന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ അടച്ചിട്ടതും മൂലം മോട്ടോര്‍ വാഹന രേഖകള്‍ പുതുക്കാന്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനം.

 



കേന്ദ്രനിര്‍ദ്ദേശം എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കാന്‍ കേന്ദ്രറോഡ് ഗതാഗത ദേശീയപാത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

First published: March 31, 2020, 4:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories