നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പാകിസ്ഥാനിലെ ഇസ്ലാമബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് സമീപം ഡ്രോണ്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

  പാകിസ്ഥാനിലെ ഇസ്ലാമബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് സമീപം ഡ്രോണ്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

  ബോളിവുഡ് നൈറ്റ് എന്ന പരിപാടി ഹൈക്കമ്മീഷന്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്

  Representative Image

  Representative Image

  • Share this:
   ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഇസ്ലാമബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് സമീപം ഡ്രോണ്‍ കണ്ടെത്തി. അതേസമയം ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചു. ജമ്മുവിലെ വ്യോമതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന്റെ സാഹചര്യത്തില്‍ ഹൈക്കമ്മീഷന് സമീപം ഡ്രോണുകള്‍ കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നതാണെന്ന് ഇന്ത്യന്‍ വ്യത്തങ്ങള്‍ അറിയിച്ചു.

   ബോളിവുഡ് നൈറ്റ് എന്ന പരിപാടി ഹൈക്കമ്മീഷന്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്. അതേസമയം ജമ്മു കാശ്മീരിലെ വിമാനത്താവളത്തിന് നേരയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു.

   Also Read-കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ; വി. മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകുമെന്ന് സൂചന

   ഐജി, ഡിഐജി റാങ്കിലുള്ളവര്‍ ഉള്‍പ്പെടെ ജമ്മുവിലെത്തി പരിശോധന നടത്തി. ജമ്മുവിലെ വ്യോമസേനാ സ്റ്റേഷനില്‍ ഭീകരാക്രമണം നടന്ന സ്ഥലം എന്‍എസ്ജിയുടെും കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ സിവില്‍ പോര്‍ട്ടുകളുടെയും മേധാവിമാര്‍ ബുധനാഴ്ച പരിശോധന നടത്തിയിരുന്നു.

   Also Read- ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി; കൂടുതൽ അന്വേഷണം വേണമെന്ന് കേന്ദ്രസർക്കാർ

   അതേസമയം ജമ്മു കാശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ ഉന്നതതല കൂടിക്കാഴ്ച നടത്തിയിരുന്നു.

   Also Read- ഓൺലൈൻ ക്ലാസുകളുടെ സമ്മർദം സഹിക്കാനാകുന്നില്ല; എട്ടാം ക്ലാസുകാരി വിഴുങ്ങിയത് ഒരു കിലോ മുടി

   ഞായറാഴ്ച പുലര്‍ച്ചെ ജമ്മു വിമാനത്താവളത്തിലെ ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ലഷ്‌കര്‍-ഇ-തായ്ബയുടെയോ ജയ്ഷ്-ഇ-മുഹമ്മദിന്റെയോ ആകാമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത്.
   Published by:Jayesh Krishnan
   First published:
   )}