നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മുവിലെ ഡ്രോണ്‍ ആക്രമണം; എന്‍ഐഎ അന്വേഷണം ആരംഭിച്ചു

  ജമ്മുവിലെ ഡ്രോണ്‍ ആക്രമണം; എന്‍ഐഎ അന്വേഷണം ആരംഭിച്ചു

  ജമ്മു വ്യോമതാവളത്തിന് നേരെ ഞായറാഴ്ചയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്

  Explosion heard inside Jammu airport's technical area

  Explosion heard inside Jammu airport's technical area

  • Share this:
   ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ വിമാനത്താവളത്തിന് നേരയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. ഐജി, ഡിഐജി റാങ്കിലുള്ളവര്‍ ഉള്‍പ്പെടെ ജമ്മുവിലെത്തി പരിശോധന നടത്തി. ജമ്മുവിലെ വ്യോമസേനാ സ്‌റ്റേഷനില്‍ ഭീകരാക്രമണം നടന്ന സ്ഥലം എന്‍എസ്ജിയുടെും കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ സിവില്‍ പോര്‍ട്ടുകളുടെയും മേധാവിമാര്‍ ബുധനാഴ്ച പരിശോധന നടത്തിയിരുന്നു.

   അതേസമയം ജമ്മു കാശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ ഉന്നതതല കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു വ്യോമതാവളത്തിന് നേരെ ഞായറാഴ്ചയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്.

   Also Read-കന്യാകുമാരി കുഴിത്തുറ സ്വദേശി സി. ശൈലേന്ദ്ര ബാബു തമിഴ്നാട് പൊലീസ് മേധാവി

   ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി. സംഭവത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്തു. വ്യോമസേനാ, നാഷണല്‍ ബോംബ് ഡേറ്റ സെന്റര്‍, ഫൊറന്‍സിക് വിദഗ്ധര്‍. ജമ്മു കാശ്മീര്‍ പൊലീസ് എന്നിവയുടെ സംഘങ്ങളും കേസ് അന്വേഷിക്കുന്നുണ്ട്.

   ഞായറാഴ്ച പുലര്‍ച്ചെ ജമ്മു വിമാനത്താവളത്തിലെ ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ഇരട്ട സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ലഷ്‌കര്‍-ഇ-തായ്ബയുടെയോ ജയ്ഷ്-ഇ-മുഹമ്മദിന്റെയോ ആകാമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് സ്ഫോടനം നടത്തിയത്.

   വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയോട് വളരെ അടുത്താണ് സ്‌ഫോടനങ്ങള്‍ നടന്നതെങ്കിലും ഗുരുതരമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌ഫോടനത്തില്‍ ഒരു കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റു.

   Also Read-'കോവിഡ് മരണക്കണക്ക് കൃത്യമാക്കണം, അര്‍ഹതയുള്ളവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണം': വി ഡി സതീശൻ

   എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) കെട്ടിടവും പാര്‍ക്ക് ചെയ്തിരുന്ന മി 17 കോപ്റ്ററുകളുമാണ് ബോംബ് സ്‌ഫോടനത്തിന്റെ ലക്ഷ്യമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്‌ഫോടനങ്ങളിലൊന്ന് എടിസിയില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് നടന്നത്.

   സ്ഫോടന ശബ്ദം കേട്ടത് പുലര്‍ച്ചെ 1.42നാണ്. ഒരു കിലോമീറ്റര്‍ അപ്പുറത്തേക്ക് വരെ ശബ്ദം കേള്‍ക്കാവുന്ന തരത്തിലുള്ളത് ആയിരുന്നു സ്ഫോടനം. സ്ഫോടനം നടന്നതിനു തൊട്ടു പിന്നാലെ പൊലീസും ഫോറന്‍സിക് വിദഗ്ദരും ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി.
   Published by:Jayesh Krishnan
   First published:
   )}