നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കും സാമ്പത്തിക നഷ്ടവും; ഛത്തീസ്ഗഡില്‍ 500 സ്വകാര്യ സ്‌കൂളുകള്‍ പൂട്ടി

  വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കും സാമ്പത്തിക നഷ്ടവും; ഛത്തീസ്ഗഡില്‍ 500 സ്വകാര്യ സ്‌കൂളുകള്‍ പൂട്ടി

  ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിൽ മാത്രം 35 സ്വകാര്യ സ്കൂളുകൾ സാമ്പത്തിക നഷ്ടം കാരണം പൂട്ടുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചിട്ടുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോവിഡ് രണ്ടാം തരംഗം രൂക്ഷമായതും തുടർന്നുള്ള ലോക്ഡൗണും കാരണം വിദ്യാർത്ഥികൾ കൊഴിഞ്ഞതോടെ ഛത്തീസ്ഗഡിൽ 500 ഓളം സ്വകാര്യ സ്കൂളുകൾ പൂട്ടിയതായി റിപോർട്ട്. വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഉൾപ്പെടെ ലഭിക്കാത്തത് കാരണം വരുമാനം നിലച്ചതോടെ സാമ്പത്തിക നഷ്ടമുണ്ടായതും സ്കൂളുകൾ കൂട്ടത്തോടെ പൂട്ടാൻ കാരണമായി. സ്കൂളുകൾ പൂട്ടുന്നതായി ഈ സ്ഥാപനങ്ങളിലെ മാനേജർമാർ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിൽ മാത്രം 35 സ്വകാര്യ സ്കൂളുകൾ സാമ്പത്തിക നഷ്ടം കാരണം പൂട്ടുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചിട്ടുണ്ട്.

   സ്വകാര്യ സ്കൂളുകൾ ഇത്തരത്തിൽ കൂട്ടത്തോടെ പൂട്ടുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാര്യമായി ബാധിക്കും. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഇത്തരം സ്വകാര്യ സ്കൂളുകളിൽ സൗജന്യ വിദ്യാഭ്യാസം നേടുന്ന 20000 ഓളം വിദ്യാർഥികളുടെ പഠനത്തെയും ഇത് കാര്യമായി ബാധിക്കും. വളരെ സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇത്തരത്തിൽ സൗജന്യ വിദ്യാഭ്യാസം നേടുന്നത്. കൂടാതെ, സ്വകാര്യ സ്കൂളുകളിലെ നൂറു കണക്കിന് അധ്യാപർക്കും ജീവനക്കാർക്കും ജോലി നഷ്ടപ്പെടാൻ ഇത് കാരണമാവും.

   Also Read-'താടിയല്ല രാജ്യത്തെ തൊഴിലവസരങ്ങളാണ് വളർത്തേണ്ടത്'; പ്രധാനമന്ത്രിക്ക് ഷേവ് ചെയ്യാൻ 100 രൂപ അയച്ച് ചായവിൽപ്പനക്കാരന്‍

   സാമ്പത്തികമായ നഷ്ടവും വരുമാനം ലഭിക്കാത്തതാണ് സ്കൂളുകൾ പൂട്ടുന്നതിന് പ്രധാന കാരണം എന്ന് സ്കൂൾ മാനേജ്മെന്റുകൾ പറയുന്നു. ഫീസ് ഇനത്തിൽ വരുമാനം ലഭിക്കാതായതോടെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സാധിക്കുന്നില്ല. ദൈനംദിന ചെലവുകൾ നടത്തുന്നതിനും സ്കൂൾ ബസ്, ഓഫീസ് പോലുള്ളവയുടെ പരിപാലനത്തിനും വലിയൊരു തുക ചെലവാകുന്നുണ്ടെങ്കിലും ഇതിനുള്ള വരുമാനം ലഭിക്കുന്നില്ല. സ്വകാര്യ സ്കൂളുകളിൽ മിക്കവാറും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന് വാടക നൽകാൻ പോലുമാകാത്ത സ്ഥിതിയാണ് ഉള്ളതെന്ന് സ്കൂൾ മാനേജർമാർ പറയുന്നു.

   സംസ്ഥാനത്ത് സർക്കാർ സ്വകാര്യ മേഖലകളിലായി മൊത്തം 57000 സ്കൂളുകളാണുള്ളത്. ഓരോ അക്കാദമിക വർഷത്തിലും ഈ സ്കൂളുകളിലായി മൊത്തം 60 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്രവേശനം നേടുന്നത്. ഇതിൽപ്പെട്ട 6615 സ്വകാര്യ സ്കൂളുകളിൽ മാത്രം 15 ലക്ഷത്തോളം വിദ്യാർത്ഥികൾ പ്രവേശനം നേടുന്നു. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് സ്വകാര്യ സ്കൂളുകളിൽ സംവരണം ചെയ്തിട്ടുള്ള 25 ശതമാനം സീറ്റുകളിലായി ഏകദേശം 31317 വിദ്യാർഥികളാണ് സൗജന്യമായി വിദ്യാഭ്യാസം നേടുന്നത്. പുതിയ സാഹചര്യത്തിൽ വളരെ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള ഇവരുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.

   Also Read-ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു; പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്ന് യുപി വനിത കമ്മീഷൻ അംഗം

   എന്നാൽ, പൂട്ടാൻ തീരുമാനിച്ച സ്വകാര്യ സ്കൂളുകളുടെ കണക്ക് സർക്കാർ ശേഖരിച്ചു കൊണ്ടിരിക്കുന്നുവെന്ന് ഛത്തീസ്ഗഡ് വിദ്യാഭ്യാസ മന്ത്രി പ്രേം സായ് സിങ് പറഞ്ഞു. പൂട്ടുന്ന സ്വകാര്യ സ്കുളുകളിലെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകില്ല. ഈ വിദ്യാർഥികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

   അതേസമയം, ഛത്തീസ്ഗഡിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ മെയ് 31ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയിരുന്നു.
   Published by:Jayesh Krishnan
   First published:
   )}