നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Aryan Khan | ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി തള്ളി

  Aryan Khan | ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി തള്ളി

  ആര്യനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായിയാണ് ഹാജരായത്

  • Share this:
   മുംബൈ : ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍(Mumbai cruise drugs case) അറസ്റ്റിലായി കസ്റ്റഡിയില്‍ തുടരുന്ന ഷാരൂഖ് ഖാന്റെ(Shah Rukh Khan)മകന്‍ ആര്യന്‍ ഖാന്റെ (Aryan Khan)  ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി തള്ളി.ആര്യനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായിയാണ് ഹാജരായത്.  ആര്യന്‍ ഖാന്‍ ലഹരി പാര്‍ട്ടിക്കിടെ ഈ മാസം മൂന്നാം തീയതിയാണ്  അറസ്റ്റിലായത്.

   കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 14 നായിരുന്നു കേസ് ഇതിനു മുമ്പ് പരിഗണിച്ചിരുന്നത്. അന്ന് ജഡ്ജി വിവി പാട്ടീല്‍ വിധി പറയാന്‍ ഒക്ടോബര്‍ 20 ലേക്ക് മാറ്റിവെക്കുകയായിരുന്നു.
   ഒക്ടോബര്‍ മൂന്നിനാണ് മുംബൈ തീരത്ത് നിന്നും കോര്‍ഡീലിയ ക്രൂയിസ് ഷിപ്പില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ നാര്‍കോടിക്‌സ് ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് താരപുത്രന്‍ കഴിയുന്നത്.

   13 ഗ്രാം കൊക്കെയ്ന്‍, 5 ഗ്രാം എംഡി, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികകള്‍, 1.33 ലക്ഷം രൂപ എന്നിവയാണ് റെയ്ഡില്‍ പിടിച്ചതെന്നാണ് എന്‍സിബി വാദം. ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും ലഹരിവസ്തുക്കള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നില്ല.
   ആര്യന്‍ ഖാനെ കൂടാതെ ഏഴ് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്. മുന്‍മുന്‍ ദമേച്ഛ, അര്‍ബാസ് മെര്‍ച്ചന്റ്, ഇസ്മീത് സിംഗ്, മൊഹക് ജസ്വാള്‍, ഗോമിത് ചോപ്ര, നുപുര്‍ സതീജ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് ആര്യനൊപ്പം അറസ്റ്റിലായത്.

   ആര്യന്‍ ഖാന്റെ കൈവശം നിന്നും ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ ജാമ്യാപക്ഷേയില്‍ പറഞ്ഞിരുന്നു എന്നാല്‍ ആര്യന്‍ ഖാന്‍ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും അന്താരാഷ്ട്ര ലഹരിമരുന്ന് ട്രാഫിക്കിങ്ങിലെ കണ്ണിയാണ് ആര്യനെന്നുമാണ് എന്‍സിബി കോടതിയില്‍ വാദിച്ചു.
   Published by:Jayashankar AV
   First published:
   )}