• HOME
  • »
  • NEWS
  • »
  • india
  • »
  • Death | മദ്യപിച്ച് ഹോളി ആഘോഷം; സ്വന്തം നെഞ്ചില്‍ കത്തി കൊണ്ട് കുത്തി; യുവാവിന് ദാരുണാന്ത്യം

Death | മദ്യപിച്ച് ഹോളി ആഘോഷം; സ്വന്തം നെഞ്ചില്‍ കത്തി കൊണ്ട് കുത്തി; യുവാവിന് ദാരുണാന്ത്യം

നൃത്തം ചെയ്ത യുവാവ് കയ്യിലിരുന്ന കത്തി വച്ച് തമാശയ്ക്ക് നെഞ്ചില്‍ കുത്തുകയായിരുന്നു.

  • Share this:
    ഇന്‍ഡോര്‍: ഹോളി ആഘോഷത്തിനിടെ സ്വന്തം നെഞ്ചില്‍ കത്തി കൊണ്ട് കുത്തി യുവാവ് മരിച്ചു. മദ്യപിച്ച് ഡാന്‍സ് ചെയ്യുന്നതിനിടെയാണ് യുവാവ് കത്തി കൊണ്ടു നാലു തവണ കുത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ഹോളി ആഘോഷിക്കുമ്പോഴാണ് സംഭവം നടന്നത്.

    നൃത്തം ചെയ്ത യുവാവ് കയ്യിലിരുന്ന കത്തി വച്ച് തമാശയ്ക്ക് നെഞ്ചില്‍ കുത്തുകയായിരുന്നു. നെഞ്ചില്‍ നിന്നും ചോര വന്നപ്പോഴാണ് യുവാവും സുഹൃത്തുക്കളും ഇക്കാര്യം ശ്രദ്ധിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

    38കാരന്‍ ഗോപാല്‍ സൊലാന്‍കിയാണ് മരിച്ചത്. ചോര വരുന്നത് കണ്ട് അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


    Gastric trichobezoar | പതിനൊന്നുകാരിക്ക് കഠിനമായ വയറുവേദന; പുറത്തെടുത്തത് അരക്കിലോ മുടി

    കഠിനമായ വയറുവേദനക്കും വിശപ്പിലായ്മക്കും ചികിത്സ തേടി ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലില്‍ എത്തിയ ഒമാന്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അരക്കിലോയോളം മുടി. അൾട്രാസൗണ്ട്, സിടി സ്‌കാൻ എന്നിവയിലൂടെ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കുട്ടിയുടെ വയറ്റിൽ മുഴപോലെ എന്തോ ഉള്ളതായി ഡോക്ടർമാര്‍ കണ്ടെത്തിയത്. തുടർന്ന് ഇത് ശസ്ത്രക്രിയയിലൂടെ  നീക്കം ചെയ്യാനും തീരുമാനിക്കുകയായിരുന്നു.

    Also Read-Prisoners | ജയിൽവാസം കഴിഞ്ഞാൽ പൂജാരിമാരാകാം; ഭോപ്പാൽ സെൻട്രൽ ജയിലിൽ തടവുകാർക്ക് പ്രത്യേക പരിശീലനം

    ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് സർജിക്കൽ ഗ്യാസ്ട്രോഎൻറോളജിസ്റ്റ് അഡ്വാൻസ്ഡ് ലാപ്രോസ്‌കോപ്പിക് സർജൻ ഡോ. ടി.എൽ.വി.ഡി. പ്രസാദ് ബാബുവിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

    യുജിഐ എൻഡോസ്കോപ്പി നടത്തിയാണ് പെൺകുട്ടിയുടെ വയറ്റിലെ മുടി കണ്ടെത്തിയത്. വയറിൽ മുഴുവനായി മുടി നിറഞ്ഞിരുന്നു. മുടി ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്ക് എത്തുന്ന സ്ഥിതിയിലായിരുന്നു. പെൺകുട്ടിക്ക് ഗ്യാസ്ട്രോ ട്രൈക്കോബെസോർ എന്ന അപൂർവ രോ​ഗം ഉള്ളതായും ഡോക്ടർ കണ്ടെത്തി.

    സാധാരണഗതിയിൽ, മാനസികമായി അസ്ഥിരമായ ആളുകളാണ് ഈ രോഗം മൂലം മുടി കഴിക്കുന്നതായി കാണപ്പടുന്നത്. എന്നാൽ പെൺകുട്ടിയുടെ മാനസിക നിലയിൽ തകരാറില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വയറിൽ കഠിനമായ വേദനയും വിശപ്പില്ലായ്മയും ഭാരക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി ചികിത്സ തേടിയത്.
    Published by:Jayesh Krishnan
    First published: