• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് ലെക്കുകെട്ടയാൾ യാത്രക്കാരിയുടെ സീറ്റിൽ മൂത്രം ഒഴിച്ചു


Updated: September 1, 2018, 3:28 PM IST
എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് ലെക്കുകെട്ടയാൾ യാത്രക്കാരിയുടെ സീറ്റിൽ മൂത്രം ഒഴിച്ചു

Updated: September 1, 2018, 3:28 PM IST
ന്യൂഡല്‍ഹി: മദ്യപിച്ച് ലെക്ക്‌കെട്ട് എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന്‍ യാത്രക്കാരിയുടെ സീറ്റില്‍ മൂത്രം ഒഴിച്ചു. സംഭവം പുറത്തായതോടെ കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിൻഹ അന്വേഷണത്തിന് ഉത്തരവിട്ടു.

Loading...
ആഗസ്റ്റ് 30ന് ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യയുടെ എ.ഐ 102 വിമാനത്തിലാണ് സംഭവം. യാത്രക്കാരിയുടെ മകള്‍ ട്വിറ്ററില്‍ സംഭവം വിവരിച്ചതോടെയാണ് വിവരം പുറത്താകുന്നത്. തന്റെ അമ്മ ഇരുന്ന 36ഡി സീറ്റില്‍ മദ്യപിച്ച് ലെക്ക്‌കെട്ട യാത്രക്കാരന്‍ മൂത്രമൊഴിച്ചു. ഒറ്റക്ക് യാത്ര ചെയ്യുന്നതിന്റെ പേടിയും പരിഭ്രമവും അമ്മയ്ക്കുണ്ടായിരുന്നു. അതിനിടെയാണ് ഇത്തരം ഒരു സംഭവം കൂടി ഉണ്ടായത്- മകള്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ എയര്‍ ഇന്ത്യ യാത്രക്കാരനെതിരെ യാതൊരു നടപടിയും എടുത്തില്ല. അമ്മയുടെ സീറ്റ് മാറ്റി നല്‍കുക മാത്രമാണ് ചെയ്തത്. കണക്ഷന്‍ വിമാനത്തിനായി ഡല്‍ഹിയില്‍ വിശ്രമിക്കുമ്പോള്‍ മദ്യപിച്ച് ലെക്കുകെട്ട ഇയാൾ പുറത്തേക്ക് നടന്ന് പോകുന്നത് അമ്മ കണ്ടെന്നും മകള്‍ പറയുന്നു.
First published: September 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍