വായു മലിനീകരണ തോത് കൂടുമ്പോള്‍ മനുഷ്യര്‍ മാസ്ക്ക് ധരിക്കുന്നത് പുതിയ കാര്യമല്ല. മോശം വായുവില്‍ നിന്ന് രക്ഷിക്കാന്‍ ശിവ ലിംഗങ്ങള്‍ക്കും മാസ്ക്ക് ധരിപ്പിച്ചാലോ. സംഭവം ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ്. തര്ക്കേശ്വര് മഹാദേവ് ക്ഷേത്രത്തിലാണ് പൂജാരിമാര്‍ ശിവലിംഗത്തില്‍ മാസ്ക്ക് ധരിപ്പിച്ചത്.
പൂജ ചെയ്യുന്നവരും മാസ്ക്ക് ധരിച്ചിട്ടുണ്ട്. ഡല്‍ഹിയിൽ ഉൾപ്പെടെ ഉത്തരേന്ത്യയില്‍ പലയിടത്തും അന്തരീക്ഷ മലിനീകരണം അതീവ ഗുരുതര നിലയിലാണ്. വായു ഗുണനിലവാര സൂചിക 226ല്‍ എത്തിയതോടെ വാരാണസിയിലെ സ്ഥിതി ഏറെ മോശമായിക്കഴിഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരവും മോശം വായു ഗുണനിലവാരമാണ് ഈ ക്ഷേത്രനഗരത്തിലുള്ളത്.
UAPA കേസ്: അലനും താഹയ്ക്കുമെതിരെ CPM തൽക്കാലം നടപടി എടുക്കില്ല
'നഗരത്തില്‍ വായു മലിനീകരിക്കപ്പെടുന്നു. ഈ വിഷത്തില്‍ നിന്ന് മഹാദേവനെ രക്ഷിക്കാനാണ് മാസ്ക്ക് ധരിപ്പിച്ചത്. അവന് സുരക്ഷിതനാണെങ്കില്‍ ഞങ്ങളും സുരക്ഷിതരായി തുടരുമെന്ന് വിശ്വസിക്കുന്നു' എന്നാണ് അലോക് മിശ്ര എന്ന ഭക്തന്റെ പ്രതികരണം. അന്തരീക്ഷനില മാറുന്നതിന് അനുസരിച്ച് ഇത്തരം സൗകര്യങ്ങള്‍ ദൈവങ്ങള്‍ക്കും ഏര്‍പ്പെടുത്തുമെന്നാണ് പുരോഹിതനായ സന്ദീപ് മിശ്രയ്ക്ക് പറയാനുള്ളത്.
കേരള പൊലീസിന് അംഗീകാരം; സൈബര്‍ ഡോമിന് വീണ്ടും ദേശീയ പുരസ്കാരം
തണുപ്പുകാലത്ത് സ്വെറ്ററും വേനലില്‍ എയര്‍ കണ്ടീഷണറുകളും ഉണ്ടാവും. മോശം വായുവില്‍ നിന്ന് സംരക്ഷിക്കാനാണ് ശിവലിംഗത്തില്‍ മാസ്ക്ക് ധരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കണ്ണില്‍ അസ്വസ്ഥത, ശ്വാസതടസം തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും വാരാണസി നിവാസികള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്.
ആശുപത്രികളില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതും ആളുകളെ വലയ്ക്കുന്നു. വായു മലിനീകരണ ഭീഷണി നേരിടാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇവര്‍ക്ക് ആവശ്യപ്പെടാനുള്ളത്. വായു മലിനീകരണം കാരണം ഏറ്റവുമധികം പ്രശ്നങ്ങള്‍ നേരിടുന്നത് ഡല്‍ഹിയിലാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വാരാണസിയിലും സ്ഥിതി രൂക്ഷമാകും. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ വാരാണസിയില്‍ എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.\
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air pollution, Air pollution in India, Delhi air pollution