Corona Virus: മുംബൈ - ഡൽഹി - ഷാങ്ഹായ് വിമാനം താൽകാലികമായി നിർത്തിവെയ്ക്കാൻ എയർ ഇന്ത്യ
Corona Virus: മുംബൈ - ഡൽഹി - ഷാങ്ഹായ് വിമാനം താൽകാലികമായി നിർത്തിവെയ്ക്കാൻ എയർ ഇന്ത്യ
ഫെബ്രുവരി ഒന്നുമുതൽ ബംഗളൂരുവിൽ നിന്ന് ഹോംങ്കോങ്ങിലേക്കുള്ള വിമാന സർവീസുകൾ നിർത്തി വെയ്ക്കുകയാണെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചിരുന്നു.
എയർ ഇന്ത്യ
Last Updated :
Share this:
മുംബൈ: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ മുംബൈ - ഡൽഹി - ഷാങ്ഹായ് വിമാനം താൽക്കാലികമായി നിർത്തിവെക്കാൻ എയർ ഇന്ത്യ. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണ് വിമാന സർവീസുകൾ നിർത്തി വെയ്ക്കുക.
ഫെബ്രുവരി ഒന്നുമുതൽ ബംഗളൂരുവിൽ നിന്ന് ഹോംങ്കോങ്ങിലേക്കുള്ള വിമാന സർവീസുകൾ നിർത്തി വെയ്ക്കുകയാണെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് എയർ ഇന്ത്യയും വിമാന സർവീസുകൾ നിർത്തുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
#FlyAI : AI 348/349- BOM- DEL- PVG (Shanghai) flight has been cancelled from 31st January 2020 to 14th February 2020.
ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കും അവിടെ നിന്നുമുള്ള വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അത് റദ്ദു ചെയ്യാവുന്നതാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ടിക്കറ്റുകൾ റദ്ദു ചെയ്യുന്നതിന് നിരക്ക് ഈടാക്കുന്നത് ആയിരിക്കില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.