എയിംസിലെ തീപിടുത്തം; ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് രോഗികളെ മറ്റൊരാശുപത്രിയിലേക്ക് മാറ്റി
എയിംസിലെ തീപിടുത്തം; ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് രോഗികളെ മറ്റൊരാശുപത്രിയിലേക്ക് മാറ്റി
ആശങ്കയെ തുടർന്ന് രോഗികളും ബന്ധുക്കളും പരിഭ്രാന്തരായതായും ഡോക്ടർമാര്‍ അറിയിച്ചു.
AIIMS
Last Updated :
Share this:
ന്യൂഡൽഹി: തീപിടുത്തമുണ്ടായ എയിംസിൽ നിന്ന് രോഗികളെ മറ്റൊരാശുപത്രിയിലേക്ക് മാറ്റി. തീപിടുത്തത്തെ തുടർന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെയാണ് രോഗികളെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു. അടിയന്തര രോഗികളെയാണ് മാറ്റിയതെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഇതോടെ ആശങ്കയെ തുടർന്ന് രോഗികളും ബന്ധുക്കളും പരിഭ്രാന്തരായതായും ഡോക്ടർമാര്‍ അറിയിച്ചു.
ആശുപത്രിയിലെ ടീച്ചിംഗ് ബ്ലോക്കിലാണ് വൈകിട്ട് അഞ്ചോടെ തീപിടിത്തം ഉണ്ടായത്. അതേസമയം തീപിടുത്തത്തിൽ ആർക്കും പരിക്കില്ല. രോഗികളെ ചികിത്സിക്കുന്നിടത്തായിരുന്നില്ല തീപിടുത്തമുണ്ടായതെന്നും ഡോക്ടർമാർ പറഞ്ഞു. പുകയെ തുടർന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ടത് മാത്രമാണ് രോഗികളെ ആശങ്കയിലാഴ്ത്തിയതെന്നും ഡോക്ടർമാർ അറിയിച്ചു.
അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 34 ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തമാണിതെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം മുൻധനമന്ത്രി അരുൺ ജെയ്റ്റ്ലി മറ്റൊരു കെട്ടിടത്തിലായിരുന്നു ഉണ്ടായിരുന്നതെന്നും ഡോക്ടരാമാർ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.