നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പട്ടിണി സഹിക്കാൻ വയ്യ | നാലു വയസുകാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു

  പട്ടിണി സഹിക്കാൻ വയ്യ | നാലു വയസുകാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു

  മൂന്നു കുട്ടികൾക്കും ഭക്ഷണം നൽകാൻ താൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്നും അതുകൊണ്ട് ഒരു കുഞ്ഞിനെ കൊല്ലുകയായിരുന്നെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു

  murder

  murder

  • News18
  • Last Updated :
  • Share this:
   തെലങ്കാന: കടുത്ത ദാരിദ്ര്യത്തെ തുടർന്ന് തെലങ്കാനയിലെ ഗോംഗുളൂരുവിൽ പിതാവ് നാലു വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വ്യാഴാഴ്ച രാത്രിയാണ് രാജ്യത്തെ തന്നെ നടുക്കിയ സംഭവം. കടുത്ത ദാരിദ്ര്യം ആയതിനാലും കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഭക്ഷണം നൽകാൻ കഴിയാത്തതിനാലുമാണ് 30 വയസുള്ള പിതാവ് കുഞ്ഞുമകളെ കൊന്നത്. തെലങ്കാന സംഗ റെഡ്ഡി സ്വദേശിയായ ജീവയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

   രാത്രി പത്തരയോടെ തന്റെ മക്കളിൽ ഒരാളെ കാണാനില്ലെന്ന് പറഞ്ഞ് ജീവ ഉറക്കെ കരഞ്ഞതിനെ തുടർന്ന് വീട്ടുകാർ കുടിലിന് സമീപം തിരച്ചിൽ ആരംഭിച്ചു. അപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെ കണ്ടത്. ജീവയുടെ വസ്ത്രത്തിലും രക്തം കണ്ടതിനെ തുടർന്ന് വീട്ടുകാർ ചോദ്യം ചെയ്തെങ്കിലും ഇയാൾ കൃത്യമായ മറുപടി നൽകിയില്ല.

   You may also like:ചികിത്സക്കിടെ രോഗി മരിച്ചു; കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു [NEWS]കുരങ്ങുപനി: വയനാട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക്ക്ഡൗണ്‍ മാതൃകയില്‍ നടപ്പാക്കും
   [NEWS]
   24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2293 കേസുകൾ; ഇത്രയും കേസുകള്‍ ഇതാദ്യം [NEWS]

   ഇത് വീട്ടുകാരിൽ സംശയമുണ്ടാക്കുകയും തുടർന്ന് പൊലീസിനെ വിളിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. അന്വേഷണത്തിനിടയിൽ ജീവ കുറ്റം സമ്മതിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് താൻ തകർന്നിരിക്കുകയാണെന്നും അതുകൊണ്ട് എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

   മൂന്നു കുട്ടികൾക്കും ഭക്ഷണം നൽകാൻ താൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്നും അതുകൊണ്ട് ഒരു കുഞ്ഞിനെ കൊല്ലുകയായിരുന്നെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 302 അനുസരിച്ച് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

   അതേസമയം, രാജ്യവ്യാപകമായ ലോക്ക്ഡൗണിനെ തുടർന്ന് ജീവ കടുത്ത സാമ്പത്തികപ്രയാസം നേരിടുകയായിരുന്നെന്ന്
   അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

   Published by:Joys Joy
   First published:
   )}