നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല; നിലത്ത് നിന്ന് തുപ്പല്‍ നക്കിച്ചു; യുവാക്കള്‍ക്ക് സ്ഥാനാര്‍ഥിയുടെ ക്രൂരമര്‍ദനം

  തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല; നിലത്ത് നിന്ന് തുപ്പല്‍ നക്കിച്ചു; യുവാക്കള്‍ക്ക് സ്ഥാനാര്‍ഥിയുടെ ക്രൂരമര്‍ദനം

  നിലത്ത് തുപ്പിയ തുപ്പല്‍ നക്കാന്‍ നിര്‍ബന്ധിക്കുകയും യുവാക്കളെ കൊണ്ട് ഏത്തമിടീക്കുകയും ചെയ്തു

  Image: Twitter

  Image: Twitter

  • Share this:
   പട്‌ന: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്യാത്തതിന് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം. നിലത്ത് തുപ്പിയ തുപ്പല്‍ നക്കാന്‍ നിര്‍ബന്ധിക്കുകയും യുവാക്കളെ കൊണ്ട് ഏത്തമിടീക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വിവാദമായി. ബീഹാറിലെ ഔറംഗബാദിലെ സംഗ്ന ഗ്രാമത്തിലാണ് സംഭവം.

   രണ്ടു ദളിത് യുവാക്കള്‍ക്ക് നേരെയാണ് വോട്ട് ചെയ്തില്ലെന്നാരോപിച്ച് സ്ഥാനാര്‍ഥിയായ ബല്‍ബന്ത് സിങ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ബല്‍ബന്ത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

   യുവാക്കളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ബല്‍ബന്തിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.   ഹെലികോപ്റ്റര്‍ അപകടം; വിദ്യാര്‍ഥികള്‍ ഡിജെ പാര്‍ട്ടി നടത്തിയെന്ന് വ്യാജ വാര്‍ത്ത; കേരളത്തിലെ യൂട്യൂബ് ചാനലിനെതിരേ പരാതി

   സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ(Bipin Rawat) മരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയ കേരളത്തിലെ യൂട്യൂബ് ചാനലിനെതിരെ(YouTube Chanel) പരാതിയുമായി കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് മാനേജ്‌മെന്റ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ വന്‍ ആഘോഷവും ഡിജെ പാര്‍ട്ടിയും നടത്തിയെന്നായിരുന്നു യൂട്യൂബ് ചാനല്‍ നല്‍കിയ വാര്‍ത്ത.

   അപകടം നടന്നത് ആഘോഷിക്കുന്നവരാണ് ഈ വിദ്യാര്‍ഥികളെന്നായിരുന്നു വാര്‍ത്ത. ചില ദൃശ്യങ്ങളും ചാനല്‍വഴി പങ്കുവെച്ചിരുന്നു. അപകടം നടന്നതിന്റെ പിറ്റേദിവസമാണ് ആഘോഷം നടന്നതെന്ന് വാര്‍ത്തയിലുണ്ടായിരുന്നു. അതേസമയം വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് മാനേജ്‌മെന്റാണ് പൊലീസിനെ സമീപിച്ചത്.

   ഡിസംബര്‍ ഏഴിന് കോളേജ് ഹോസ്റ്റലില്‍ നടന്ന ഫ്രഷേഴ്‌സ് ഡേയുടെ ദൃശ്യങ്ങളണ് ഹെലികോപ്റ്റര്‍ അപകടം ആഘോഷിക്കുന്ന വിദ്യാര്‍ഥികളെന്ന് പറഞ്ഞ് യൂട്യൂബ് ചാനല്‍ പ്രചരിപ്പിച്ചതെന്ന് കോളേജ് മാനേജ്‌മെന്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

   അതേസമയം കോളേജില്‍ അപകടം നടന്നതിന്റെ പിറ്റേദിവസം അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെന്നും വ്യാജവാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.
   Published by:Jayesh Krishnan
   First published:
   )}