നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Durga Puja | യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടി ദുർഗാ പൂജ; ഇന്ത്യയ്ക്ക് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

  Durga Puja | യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടി ദുർഗാ പൂജ; ഇന്ത്യയ്ക്ക് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

  പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഈ നീക്കത്തെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നു.

  • Share this:
   ബംഗാളിലെ (West Bengal)) ഹിന്ദുക്കൾക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ദുർഗാ പൂജ ( Durga puja festival). ദുർഗാ ദേവി മാഹിഷാസുരനെ (Mahishasur) വധിച്ചതിന്റെ ഓർമയ്ക്കായാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ (United Nations Educational, Scientific and Cultural Organization - UNESCO) ദുർഗാ പൂജയ്ക്ക് പൈതൃക പദവി നൽകുന്നതായി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Narendra Modi) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും (Mamata Banerjee) ഈ നീക്കത്തെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നു.

   "കൊൽക്കത്തയിലെ ദുർഗാ പൂജയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ, ഇന്ത്യ"എന്നാണ് പൈതൃകപദവി സംബന്ധിച്ച പ്രഖ്യാപനം നടത്തിക്കൊണ്ട്യുനെസ്‌കോ ട്വീറ്റ് ചെയ്തത്. "ഓരോ ഇന്ത്യക്കാരനും വളരെയധികം അഭിമാനവും സന്തോഷവും നൽകുന്ന നേട്ടം" എന്നാണ് യുനെസ്കോയുടെ ഈ നീക്കത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചത്. "ദുർഗാപൂജ നമ്മുടെ പാരമ്പര്യത്തിന്റെയും മൂല്യങ്ങളുടെയും മികവ് ഉയർത്തിക്കാണിക്കുന്നു. കൊൽക്കത്തയിലെ ദുർഗാപൂജ എല്ലാ ഇന്ത്യക്കാരും അറിഞ്ഞിരിക്കേണ്ട അനുഭവമാണ്", പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

   ദുർഗാ പൂജ വെറുമൊരു ഉത്സവമല്ലെന്നും ജനങ്ങളുടെ വികാരമാണെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. "ബംഗാളിന് ഇത് അഭിമാനനിമിഷം! ലോകമെമ്പാടുമുള്ള ഓരോ ബംഗാളിക്കും ദുർഗാ പൂജ ഒരു ഉത്സവത്തേക്കാൾ പ്രധാനമാണ്. ഇത് എല്ലാവരെയും ഒന്നിച്ചു നിർത്തുന്ന ഒരു വികാരമാണ്. ഇപ്പോൾ ദുർഗാ പൂജയെ യുനെസ്കോ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് നമുക്കെല്ലാവർക്കും സന്തോഷം നൽകുന്ന നേട്ടമാണ്", മമതട്വീറ്റ് ചെയ്തു.   ഈ നേട്ടത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ആശംസകൾ നേർന്നു."കൊൽക്കത്തയിലെ ദുർഗാ പൂജയെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൽ അതിയായ സന്തോഷമുണ്ട്. ഒരുപാട് അഭിനന്ദനങ്ങൾ! രാജ്യത്തിന്റെ കല, പാരമ്പര്യം, ആചാരങ്ങൾ എന്നിവയുടെ സമ്പന്നമായ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും സംഗമമാണിത്. ജയ് മാ ദുർഗ!" മന്ത്രാലയം അറിയിച്ചു.

   ബംഗാൾ ഡിപ്പാർട്ട് മെന്റ് ഓഫ് സ്റ്റേറ്റ് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് അഭിനന്ദനങ്ങൾ അറിയിച്ചു. "2021 ഡിസംബർ 15 ന് പാരീസിൽ നടന്ന യോഗത്തിൽ പൈതൃക സംരക്ഷണത്തിന് വേണ്ടിയുള്ള യുനെസ്കോയുടെ പതിനാറാമത് കമ്മിറ്റി കൊൽക്കത്തയിലെ ദുർഗാ പൂജയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി", പ്രസ്തുത വകുപ്പ് പ്രസ്താവനയിലൂടെപറഞ്ഞു.
   Published by:Jayesh Krishnan
   First published: