• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡൽഹി സർവകലാശാലാ തെരഞ്ഞെടുപ്പിൽ ജയം ആവർത്തിച്ച് ABVP: ഒരു സീറ്റിൽ NSUI

യൂണിയന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലാണ് എ.ബി.വി.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചത്

news18-malayalam
Updated: September 13, 2019, 5:13 PM IST
ഡൽഹി സർവകലാശാലാ തെരഞ്ഞെടുപ്പിൽ ജയം ആവർത്തിച്ച് ABVP: ഒരു സീറ്റിൽ NSUI
news18
news18-malayalam
Updated: September 13, 2019, 5:13 PM IST
ഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞടുപ്പിൽ ആർ.എസ്.എസ് അനുകൂല സംഘടനയായ എ.ബി.വി.പി.ക്ക് ആധിപത്യം. ആകെയുള്ള നാലുസീറ്റുകളില്‍ മൂന്നിലും എ.ബി.വി.പി സ്ഥാനാർഥികൾ വിജയിച്ചു. അതേസമയം കോൺഗ്രസ് അനുകൂല വിദ്യാർഥി സംഘടനായായ എൻ.എസ്.യു.ഐയ്ക്ക് ഒരു സീറ്റിൽ മാത്രമെ വിജയിക്കാനായുള്ളൂ.

യൂണിയന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലാണ് എ.ബി.വി.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. സെക്രട്ടറി സ്ഥാനത്തേക്കാണ് എന്‍.എസ്.യു.ഐ. സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എ.ബി.വി.പിയിലെ അശ്വിദ് ധാഹിയ എൻ.എസ്.യു.ഐ സ്ഥാനാർഥി ചെന്ദാ ത്യാഗിയെ 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട എൻ.എസ്.യുവിലെ ആഷിഷ് ലാമ്പ എ.ബി.വി.പിയിലെ യോഗി രതിയെ 2,503 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.

ഇടതു വിദ്യാർഥി സംഘടനായായ ഐസയും മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ ഒരു സീറ്റിലും ഐസ സ്ഥാനാർഥികൾക്ക് വിജയിക്കാനായില്ല.

2018-ലെ തെരഞ്ഞെടുപ്പിലും മൂന്നൂ സീറ്റിൽ എ.ബി.വി.പിയും ഒരു സീറ്റിൽ എൻ.എസ്.യുവുമാണ് വിജയിച്ചത്.

Also Read എൻയുവിലെ മുൻ വിദ്യാർഥി യൂണിയൻ നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

Loading...

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...