കവരത്തി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിലെ സിപിഎം സ്ഥാനാർഥിയായി പി.എം. ഷെറീഫ് ഖാനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം സിപിഎം പുറത്തിറക്കിയ 45 പേർ ഉൾപ്പെടുന്ന സ്ഥാനാർത്ഥി പട്ടികയിലാണ് ഷെറീഫ് ഖാന്റെ പേരുള്ളത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറിയുമായ ഷെറീഫ്, ലക്ഷദ്വീപിൽ ഏറെ പൊതുസ്വീകാര്യതയുള്ള നേതാവാണ്.
ഓഖി-പ്രളയാനന്തര സമയങ്ങളിൽ ഷെറീഫ് ഖാൻ നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ ജനപ്രിയത വർധിപ്പിച്ചത്. പാര്‍ട്ടിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും ഈ പ്രവർത്തനങ്ങൾ കാരണമായി. ഇതെല്ലാമാണ് ഷെറീഫിനെ ലോക്സഭാ സ്ഥാനാർഥിത്വത്തിലേക്കെത്തിച്ചത്.
'ആറുവർഷത്തിനുള്ളിൽ കറാച്ചിയിൽ നമുക്ക് വീട് വാങ്ങാൻ കഴിയും': പാകിസ്ഥാൻ ഇന്ത്യയുടെ ഭാഗമാകുമെന്ന് വിശ്വസിച്ച് RSS നേതാവ്
അഗത്തി കുട്ടിലമ്മാട മുഹമ്മദ് കോയയുടെയും മുള്ളിപ്പുര മണ്ണിച്ചിബിയുടെയും മകനാണ് ഷെറീഫ് ഖാൻ. ഫസീലയാണ് ഭാര്യ. ഫഹ്മി ഷെരീഫ്, മുഹമ്മദ് ഫവാദ് ഖാൻ എന്നിവർ മക്കളാണ്.
പട്ടിക വർഗ സംവരണ മണ്ഡലമാണ് ലക്ഷദ്വീപ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.