• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഗവർണറായി നിയമിക്കാനുള്ള തീരുമാനം അപലപനീയം; വാഗ്ദാനം ജസ്റ്റിസ് അബ്ദുൽ നസീർ നിരസിക്കണം:'എ.എ.റഹീം

'ഗവർണറായി നിയമിക്കാനുള്ള തീരുമാനം അപലപനീയം; വാഗ്ദാനം ജസ്റ്റിസ് അബ്ദുൽ നസീർ നിരസിക്കണം:'എ.എ.റഹീം

നിയമ വ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ട് കൂടാ.മോദി സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ ഇൻഡ്യൻ ജനാധിപത്യത്തിന് കളങ്കമാണെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

  • Share this:

    സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീം എം.പി. ഭരണഘടനാപരമായ മൂല്യങ്ങൾക്ക് ചേർന്നതല്ല ഈ കേന്ദ്രസർക്കാർ നീക്കം.ജസ്റ്റിസ് അബ്ദുൽ നസീറിനെ ഗവർണറായി നിയമിക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. അത്തരം ഒരു വാഗ്ദാനം ജസ്റ്റിസ് അബ്ദുൽ നസീർ നിരസിക്കുകയാണ് വേണ്ടതെന്ന് എ.എ റഹീം പറഞ്ഞു. 

    നിയമ വ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ട് കൂടാ.മോദി സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ ഇൻഡ്യൻ ജനാധിപത്യത്തിന് കളങ്കമാണെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

    Also Read-സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്. അബ്ദുൽ നസീർ ആന്ധ്രാ ഗവർണർ; ജാർഖണ്ഡിൽ സി.പി. രാധാകൃഷ്ണൻ, മഹാരാഷ്ട്രയിൽ രമേശ് ബയ്സ്; 12 ഇടങ്ങളിൽ പുതിയ ഗവർണർമാർ

    എ.എ റഹീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

    സുപ്രിം കോടതിയിൽ നിന്നും ജസ്റ്റിസ്
    സയ്യിദ് അബ്ദുൽ നസീർ വിരമിച്ചത് ഇക്കഴിഞ്ഞ ജനുവരി നാലിന്. ഇന്നെയ്ക്ക് കഷ്ടിച്ച് വെറും ആറ് ആഴ്ച മാത്രമാകുന്നു.
    ഇന്ന് അദ്ദേഹത്തെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചു.
    അയോധ്യ കേസിൽ അന്തിമ വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്നു ഇദ്ദേഹം എന്നോർക്കണം. 2021 ഡിസംബർ 26നു ഹൈദരാബാദിൽ നടന്ന അഖിൽ ഭാരതീയ അധിവക്ത പരിഷത്ത് നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ അദ്ദേഹം പങ്കെടുത്തത് വിവാദമായിരുന്നു.സംഘപരിവാർ അഭിഭാഷക സംഘടനയാണിത്.
    അവിടുത്തെ പ്രസംഗത്തിൽ,”ഇന്ത്യൻ നിയമ വ്യവസ്ഥ,
    മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടർച്ചയായി അവഗണിക്കുകയാണെന്ന്” അഭിപ്രായപ്പെട്ട ആളാണ് ശ്രീ അബ്ദുൽ നസീർ.

    ഉന്നത നീതിപീഠത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു ന്യായാധിപൻ പുലർത്തേണ്ട ഉയർന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള കൂറുമല്ല ഈ വാക്കുകളിൽ കണ്ടത്. ഇപ്പോൾ അദ്ദേഹത്തിന് ഗവർണ്ണർ പദവി ലഭിച്ചിരിക്കുന്നു. ഭരണഘടനാപരമായ മൂല്യങ്ങൾക്ക് ചേർന്നതല്ല ഈ കേന്ദ്രസർക്കാർ നീക്കം. ജസ്റ്റിസ് അബ്ദുൽ നസീറിനെ ഗവർണറായി നിയമിക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയമാണ്. അത്തരം ഒരു വാഗ്ദാനം ജസ്റ്റിസ് അബ്ദുൽ നസീർ നിരസിക്കുകയാണ് വേണ്ടത്.നിയമ വ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ട് കൂടാ.മോദി സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ ഇൻഡ്യൻ ജനാധിപത്യത്തിന് കളങ്കമാണ്.
    ആന്ധ്രാ പ്രദേശ് അടക്കം 12 ഇടങ്ങളിലേക്കാണ് പുതുതായി ഗവർണർമാരെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചത്. ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സിനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു. മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തു നിന്നൊഴിയാൻ ഭഗത് സിങ് കോഷിയാരി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് രമേശ് ബയ്സിന്റെ നിയമനം. സി പി രാധാകൃഷ്ണനാണു പുതിയ ജാർഖണ്ഡ് ഗവർണർ. ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശിൽ ഗവർണറാകും. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവർണർ. ഗുലാബ് ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചൽ പ്രദേശിലും ഗവർണർമാരാകും.
    Published by:Arun krishna
    First published: