നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാജസ്ഥാനിൽ 72 ലക്ഷത്തിന്റെ മദ്യശാല വിറ്റുപോയത് 510 കോടി രൂപയ്ക്ക്

  രാജസ്ഥാനിൽ 72 ലക്ഷത്തിന്റെ മദ്യശാല വിറ്റുപോയത് 510 കോടി രൂപയ്ക്ക്

  വസുന്ധര രാജെ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിർത്തലാക്കിയ ഈ സമ്പ്രദായം പിന്നീട് അശോക് ഗെലോട്ടാണ് പുനരാരംഭിച്ചത്. ഈ ലേലത്തിലൂടെ 13,000 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് എക്സൈസ് വകുപ്പ് പ്രതീക്ഷിക്കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   രാജസ്ഥാനിൽ മദ്യശാലകൾ ലേലത്തിൽ വിൽക്കുന്നത് ഒട്ടും പുതിയ കാര്യമല്ല. എന്നാൽ, 708 ഇരട്ടി അധികവില നൽകി ഒരാൾ മദ്യശാല വാങ്ങി എന്ന് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. രാജസ്ഥാനിലെ ഹനുമാൻഘട്ട് ജില്ലയിലെ നൊഹാർ എന്ന ഗ്രാമത്തിലാണ് വിചിത്രവും അത്ഭുതകരവുമായ ഈ ലേലം നടന്നത്. 72 ലക്ഷം അടിസ്ഥാനവില ഉണ്ടായിരുന്ന വൈൻ ഷോപ്പ് ഇ-ലേലത്തിലൂടെ വിറ്റു പോയത് 510 കോടി രൂപയ്ക്ക്! മൂന്നു ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച ലേലത്തിൽ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകൾ ചേർന്നാണ് അടിസ്ഥാനവിലയുടെ എഴുന്നൂറിരട്ടിയിൽപരം തുക നൽകി ഈ വൈൻ ഷോപ്പ് സ്വന്തമാക്കിയത്. അവരിൽ ഒരാളുടെ പേര് കരൺ കൻവാർ എന്നാണ്.

   രാവിലെ തുടങ്ങിയ ലേലം വിളി ഒടുവിൽ അവസാനിച്ചത് പിറ്റേ ദിവസം പുലർച്ചെ 2 മണിക്കാണ്! ഇത്ര വലിയ തുകയ്ക്ക് മദ്യശാല വിറ്റുപോയത് എക്സൈസ് ഉദ്യോഗസ്ഥരെ വരെ അതിശയിപ്പിച്ചു. ലേലത്തിലൂടെ പിടിച്ച തുകയുടെ രണ്ട് ശതമാനം മൂന്ന് ദിവസത്തിനുള്ളിൽ അടച്ചാൽ മാത്രമേ അവർക്ക് വൈൻ ഷോപ്പ് തങ്ങളുടേതാക്കാൻ കഴിയുകയുള്ളൂ. അതിന് കഴിയാതിരുന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകിയ ഒരു ലക്ഷം രൂപ നഷ്ടമാകും.

   45 വയസുള്ള യുവതിയെ കാണാതായി; മൃതദേഹം കഷണങ്ങളാക്കി നദിക്കരയിൽ കുഴിച്ചിട്ട നിലയിൽ

   നൊഹാറിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരത്തിൽ മദ്യശാലകളുടെ ഇ-ലേലം നടന്നു. ചുരു ജില്ലയിലെ ഒരു വൈൻ ഷോപ്പ് 11 കോടി രൂപയ്ക്കാണ് വിറ്റത്. ജയ്പൂരിലെ സംഗനേരിലെ മറ്റൊരു മദ്യശാലയാകട്ടെ 8.91 കോടി രൂപയ്ക്കാണ് വിറ്റു പോയത്. സമാനമായ രീതിയിൽ സുജൻഘട്ട് എന്ന പ്രദേശത്തെ മൂന്ന് വൈൻ ഷോപ്പുകൾ 10 കോടി രൂപയ്ക്ക് വിറ്റപ്പോൾ ഹനുമാൻഘട്ടിലെ മറ്റു രണ്ട് വൈൻ ഷോപ്പുകളുടെ ലേലത്തുക 11 കോടി ആയിരുന്നു. വിറ്റു പോയ മിക്കവാറും മദ്യശാലകളുടെ അടിസ്ഥാനവില ഒന്നോ രണ്ടോ കോടി രൂപയാണ്.

   ഒന്നരക്കോടിയുടെ വീട് തട്ടിയെടുക്കാൻ പ്രണയം നടിച്ച് കൊലപ്പെടുത്തി; അനന്തരവന്റെ ഭാര്യ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

   വൈൻ ഷോപ്പുകളുടെ ഇ-ലേലമാണ് ലേലത്തുക ഇത്രയും കൂടാൻ കാരണമെന്ന് എക്സൈസ് പോളിസി അഡീഷണൽ കമ്മീഷണർ ആയ സി ആർ ദേവസി അഭിപ്രായപ്പെടുന്നു. ഒപ്പം, ഈ രംഗത്ത് വർദ്ധിച്ചു വരുന്ന മത്സരവും ഒരു കാരണമാണ്. ശരാശരി ലേലത്തുക അടിസ്ഥാന വിലയുടെ 30% ആണെന്നും കഴിഞ്ഞ വർഷത്തെ കരുതൽ വിലയേക്കാൾ 10% കൂട്ടിയാണ് അടിസ്ഥാനവില നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

   തനിക്കെന്തെങ്കിലും സംഭവിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കേസെടുക്കണമെന്ന് സംവിധായകൻ അലി അക്ബർ

   സംസ്ഥാനത്തെ 7665 വൈൻ ഷോപ്പുകളിൽ 3572 എണ്ണത്തിന്റെ ലേലം ആദ്യഘട്ടത്തിൽ നടന്നു. മാർച്ച് 10 വരെ ലേലം തുടരും. രാജസ്ഥാൻ സർക്കാരിന്റെ പുതിയ എക്സൈസ് പോളിസി പ്രകാരം, ഇനി മുതൽ മദ്യശാലകളുടെ നടത്തിപ്പ് മുമ്പുണ്ടായിരുന്നത് പോലെ ലോട്ടറി സംവിധാനത്തിലൂടെ ആയിരിക്കില്ല, മറിച്ച് ഇ-ലേലത്തിലൂടെയായിരിക്കും. വസുന്ധര രാജെ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിർത്തലാക്കിയ ഈ സമ്പ്രദായം പിന്നീട് അശോക് ഗെലോട്ടാണ് പുനരാരംഭിച്ചത്. ഈ ലേലത്തിലൂടെ 13,000 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് എക്സൈസ് വകുപ്പ് പ്രതീക്ഷിക്കുന്നത്.
   Published by:Joys Joy
   First published: