റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ചലനം ഇന്ന് പുലര്‍ച്ചെ 1.45 നാണ് അനുഭവപ്പെട്ടത്
earthquake
Last Updated :
Share this:
ഗുവാഹാട്ടി: അരുണാചല്‍ പ്രദേശിലും അസമിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ചലനം ഇന്ന് പുലര്‍ച്ചെ 1.45 നാണ് അനുഭവപ്പെട്ടത്.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും ടിബറ്റ് മ്യാന്മര് അതിര്ത്തികളിലുമായിരുന്നു ചലനം. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ടിബറ്റന്‍ മേഖലയില്‍ ചലനമുണ്ടായതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈന, മ്യാന്മര് ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് അരുണാചല്‍പ്രദേശ്. ഇവിടെയും അസമിലുമാണ് ശക്തമായ ചലനം അനുഭവപ്പെട്ടത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.