ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം. റിക്ചർ സ്കെയിലിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് രാജ്യതലസ്ഥാനത്തെ പലഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹി- യുപി അതിർത്തിയിലാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
റിക്ചർസ്കെയിലിൽ 3.4 രേഖപ്പെടുത്തിയതായി ഭൗമ-കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ജെ എൽ ഗൗതം സ്ഥിരീകരിച്ചു. 'ഡൽഹിയിൽ ഭൂചലനമനുഭവപ്പെട്ടു. എല്ലാവരുടെയും സുരക്ഷക്കായി പ്രാർത്ഥിക്കുന്നു' - ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
സമീപകാലത്ത് ഡൽഹിയിൽ ഇത് മൂന്നാം തവണയാണ് ഭൂചലനമനുഭവപ്പെടുന്നത്. രണ്ടെണ്ണവും തീവ്രത കുറഞ്ഞതായിരുന്നു.
ഏപ്രിൽ 12ന് ഉണ്ടായ ഭൂചലനം റിക്ചർ സ്കെയിലിൽ 3.5 രേഖപ്പെടുത്തി. പശ്ചിമ ഡൽഹിയായിരുന്നു പ്രഭവ കേന്ദ്രം. ഏപ്രിൽ 13ന് 2.7 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.