ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിൽ 5.8 തോത് രേഖപ്പെടുത്തിയ ഭൂചലനം വൈകിട്ട് 4.30-ഓടെയാണുണ്ടായത്. പ്രഭവ കേന്ദ്രം ഇന്ത്യാ-പാക് അതിർത്തിക്ക് സമീപത്താണെന്നാണ് പ്രാഥമിക നിഗമം.
രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ ശക്തമായ ചലനമുണ്ടായതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാനിലെ റാവൽപിണ്ടിൽ നിന്നും 92 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ ഇസ്ലാമാബാദ്, പെഷവാർ, റാവൽപിണ്ടി, ലാഹോർ നഗരങ്ങളിലും 10 സെക്കന്റോളം നീണ്ട ഭൂചലനമുണ്ടായതായി ഡോൺ ന്യൂസ് ടിവി റിപ്പോർട്ട് ചെയ്യുന്നു.
പാക് അധിനിവേശ കസ്മീരിൽ കെട്ടിടം തകർന്നു വീണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അൻപതോളം പേർക്ക് പരുക്കേറ്റെന്ന് ദുനിയാ ടിവിയും റിപ്പോർട്ട് ചെയ്യുന്നു. പരുക്കേറ്റവരെ മിർപുർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.