ഭൂചലനം: പാകിസ്ഥാനിൽ 19 പേർ മരിച്ചു, 300 പേർക്ക് പരിക്ക്
ഭൂചലനം: പാകിസ്ഥാനിൽ 19 പേർ മരിച്ചു, 300 പേർക്ക് പരിക്ക്
പാകിസ്ഥാനിലെ മിർപുറിലും പ്രാന്തപ്രദേശങ്ങളിലും 19 ലധികം പേർ മരിച്ചെന്ന് മിർപുർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സർദാർ ഗുൾഫാറാസ് ഖാനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ന്യൂഡൽഹി: ചൊവ്വാഴ്ച വൈകിട്ടുണ്ടായ ഭൂചലനത്തിൽ പാകിസ്ഥാന്റെ വടക്കൻ മേഖലയിൽ 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മുന്നൂറിലധികം പേർക്ക് പരുക്കേറ്റു. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെ വടക്കൻ മേഖലയിലാണ് ഭൂചലനം നാശനഷ്ടം വിതച്ചത്. ഇന്ത്യയിൽ ഡൽഹി, ഡെറഡൂൺ, കശ്മീർ മേഖലകളിലും നേരിയ തോതിൽ ചലനമുണ്ടായി.
പാകിസ്ഥാനിലെ മിർപുറിലും പ്രാന്തപ്രദേശങ്ങളിലും 19 ലധികം പേർ മരിച്ചെന്ന് മിർപുർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സർദാർ ഗുൾഫാറാസ് ഖാനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
റിക്ടർ സ്കെയിലിൽ 5 .8 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിന്റെ പ്രഭവ കേന്ദ്രം ഇസ്ലാമാബാദിൽ നിന്നും 120 കിലോ മീറ്റർ അകലെയാണെന്നാണ് റിപ്പോർട്ട്.
ഇന്ത്യാ-പാക് അതിർത്തിയോട് ചേർന്നു കിടക്കുന്ന പട്ടണമായ റാവൽപിണ്ടിയിൽ ഭൂചലനം വൻനാശനഷ്ടമുണ്ടാക്കിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി തലവൻ ജെ.എൽ ഗൗതം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.