അഹമ്മദാബാദ്: ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഗുജറാത്തിൽ അനുഭവപ്പെട്ടത്. ജമ്മു കശ്മീരിലെ കത്രയിൽ റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്.
നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചതാണ് ഇക്കാര്യം. ഭൂചലനങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ഭൂചലനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

രാത്രി 8.13 ന് ഗുജറാത്തിൽ ഭൂചലനമുണ്ടായത്. പ്രഭവകേന്ദ്രം രാജ്കോട്ടിന് 122 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ആയാണ്.
ഭുജിൽ നിന്ന് 85 കിലോമീറ്റർ അകലെയാണ് ഭൂകമ്പം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു.
ഭൂചലനം അനുഭവപ്പെട്ടതോടെ പലരും കെട്ടിടങ്ങളിൽനിന്ന് പുറത്തേക്കു ഓടി. മിക്ക സ്ഥലങ്ങളിലും ആളുകൾ പുറത്തുതന്നെ നിൽക്കുകയാണ്. തുടർ ചലനങഅങളുണ്ടാകുമോയെന്ന പരിഭ്രാന്തിയിലാണ് ജനങ്ങൾ.

ഗുജറാത്തിൽ ഭൂചലനം അനുഭവപ്പെട്ട് 30 മിനിറ്റിനുള്ളിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ചലനം ജമ്മു കശ്മീരിൽ അനുഭവപ്പെട്ടു. കത്രയിൽ നിന്ന് 90 കിലോമീറ്റർ കിഴക്കായാണ് പ്രഭവകേന്ദ്രം.
2001 ജനുവരി 26 ന് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഗുജറാത്തിൽ വൻ നാശം വിതച്ചിരുന്നു. 20,000 ത്തിലധികം പേർ കൊല്ലപ്പെടുകയും 1.5 ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
TRENDING:Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ് [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]

കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരു ഡസനോളം തീവ്രത കുറഞ്ഞ ഭൂചലനങ്ങൾ ഡൽഹി-എൻസിആർ മേഖലയിൽ അനുഭവപ്പെട്ടു. ഡൽഹി-എൻസിആറിലെ ഭൂചലനം കാരണം പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് എൻസിഎസ് പറഞ്ഞിട്ടുണ്ടെങ്കിലും,മുൻകരുതൽ നടപടികൾ കൈക്കൊള്ളണമെന്ന നിർദേശം നൽകിയിട്ടുണ്ട്.
ഡൽഹിയുടെ ഭൂകമ്പ ചരിത്രം കണക്കിലെടുക്കുമ്പോൾ ദില്ലി-എൻസിആറിൽ ചെറിയ ഭൂകമ്പങ്ങൾ അസാധാരണമല്ലെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) ഡയറക്ടർ ബി കെ ബൻസാൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.