രാജ്യത്ത് ബലാത്സംഗങ്ങളുടെ പ്രധാന കാരണം മൊബൈല്‍ ഫോണുകളില്‍ അശ്ലീല വീഡിയോകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതാണ് കാരണമെന്ന് ഗുജറാത്ത് മന്ത്രി ഹര്‍ഷം സംഘവി (Harsh Sanghavi).
ഇന്ത്യയിൽ ബലാത്സംഗം വർദ്ധിക്കുന്നതിന്റെ രണ്ടാമത്തെ പ്രധാന കാരണം അയൽക്കാരും കുടുംബാംഗങ്ങളും പോലുള്ള അറിയപ്പെടുന്ന ആളുകൾ പലപ്പോഴും കുറ്റവാളികളാകുന്നുവെന്നതാണ്,പ്രത്യേകിച്ച് പെൺകുട്ടികളുടെ കാര്യത്തിൽ. അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ഫോണും പരിചയമുള്ള ആളുകളുമാണ് രാജ്യത്ത് ബലാല്‍സംഗങ്ങള്‍ക്ക് പ്രധാന കാരണമെന്ന് അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഗുജറാത്താണ് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
'നമ്മള് പലപ്പോഴും ബലാല്സംഗങ്ങള് നടക്കുമ്പോള്‍ പൊലീസിനെ പഴിചാരും. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ കളങ്കം ഉണ്ടാക്കുന്നു. പോലീസിനെ മാത്രം കുറ്റം പറയാന്‍ കഴിയില്ല. നമ്മുടെ രാജ്യത്ത് ഗുജറാത്താണ് ഏറ്റവും സുരക്ഷിതം. ഒരു പിതാവ് തന്റെ ചെറിയ മകളെ ബലാത്സംഗം ചെയ്യുമ്പോള്‍, അത് വലിയ സാമൂഹിക പ്രശ്നമാകുന്നു?. അച്ഛന് മകളെ ബലാത്സംഗം ചെയ്താല്‍ അതിന്റെ കാരണം അയാളുടെ മൊബൈല്‍ ഫോണാണ്'- ഹര്‍ഷം സംഘവി പറഞ്ഞു.
Death threat | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ലക്ഷ്യമിടുന്നു; എന്‍ഐഎയ്ക്ക് ഇ-മെയില്‍ സന്ദേശം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ലക്ഷ്യമിടുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക്(NIA) ഇ-മെയില്‍ സന്ദേശം. എന്‍ഐഎയുടെ മുംബൈ ബ്രാഞ്ചിലാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. എത്രയും വേഗം മോദിയെ കൊല്ലണം. ഇതിനായി 20 സ്ലീപ്പര്‍ സെല്ലുകളെ ഏര്‍പ്പെടുത്തിയെന്ന് ഇ-മെയിലില്‍ പറയുന്നു.
ആരെയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഇരുപത് കിലോഗ്രാം ആര്ഡിക്സ് പക്കലുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. 'ഞാന്‍ ചില ഭീകരരെ ഇതിനായി കണ്ടു. അവരാണ് ആര്‍ഡിഎക്സ് ഉപയോഗിക്കാനായി സഹായിക്കുന്നത്. ബോംബുകളും നേരത്തെ തന്നെ കിട്ടി. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു. എനിക്ക് എപ്പോള്‍ വേണമെങ്കിലും സ്ഫോടനം നടത്താം. തടയാന്‍ പറ്റുമെങ്കില്‍ തടയൂ. എല്ലാം പ്ലാന്‍ ചെയ്ത് കഴിഞ്ഞു' ഇ-മെയിലില്‍ പറയുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.