കോണ്‍ഗ്രസ് വാഗ്ദാനത്തെ വിമര്‍ശിച്ച് നീതി ആയോഗ് ഉപാധ്യക്ഷന്‍; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജിവ് കുമാറിനാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.

news18
Updated: March 27, 2019, 11:13 AM IST
കോണ്‍ഗ്രസ് വാഗ്ദാനത്തെ വിമര്‍ശിച്ച് നീതി ആയോഗ് ഉപാധ്യക്ഷന്‍; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍
നീതി ആയോഗ് ഉപാധ്യക്ഷൻ രാജിവ് കുമാർ
  • News18
  • Last Updated: March 27, 2019, 11:13 AM IST
  • Share this:
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മിനിമം വേതനമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ വിമര്‍ശിച്ചതിന് നീതി ആയോഗ് ഉപാധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി.

നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജിവ് കുമാറിനാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. ഉദ്യോഗസ്ഥാന്‍ എന്ന നിലയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനാണെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

അധികാരത്തിലെത്തിയാല്‍ രാജ്യത്തെ 20 ശതമാനം വരുന്ന പാവങ്ങള്‍ക്ക് 72000 രൂപയുടെ മിനിമം വേതനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിനെയാണ് രാജിവ് കുമാര്‍ വിമര്‍ശിച്ചത്.

Also Read നിർമലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട് കോടികൾ തട്ടിച്ചു: BJP ജനറൽ സെക്രട്ടറിക്കെതിരെ കേസ്

തെരഞ്ഞെടുപ്പ് വാഗ്ദാനം രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കം തകര്‍ക്കുമെന്നായിരുന്നു നീതി ആയോഗ് ഉപാധ്യക്ഷന്റെ വിമര്‍ശനം. 1971-ലെ 'ഗരീബി ഹഠാവോ', 2008-ല്‍ 'വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍', 2013 'ഭക്ഷ്യസുരക്ഷാബില്‍' എന്നിവ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്‌തെങ്കിലും അവയൊന്നും നടപ്പാക്കിയില്ലെന്നും രാജിവ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.

First published: March 27, 2019, 11:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading