HOME » NEWS » India » EC BANS MAMATA FROM CAMPAIGNING FOR 24 HOURS OVER PROVOCATIVE REMARKS

Assembly election 2021 | പ്രകോപനപരമായ പരാമര്‍ശങ്ങള്‍; മമത ബാനര്‍ജിയെ പ്രചാരണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

തെരഞ്ഞെടുപ്പ് കോഡ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മമതയ്ക്ക് 24 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: April 12, 2021, 11:09 PM IST
Assembly election 2021 | പ്രകോപനപരമായ പരാമര്‍ശങ്ങള്‍; മമത ബാനര്‍ജിയെ പ്രചാരണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി
Mamata Banerjee (ANI)
  • Share this:
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് 24 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കോഡ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മമതയ്ക്ക് 24 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനത്തില്‍ പ്രതിഷേധിച്ച് ധര്‍ണ ഇരിക്കുമെന്ന് മമത പ്രതികരിച്ചു. 'ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടിയില്‍ പ്രതിഷേധിച്ച് നാളെ ഉച്ചയ്ക്ക് 12 മുതല്‍ ഗാന്ധി മൂര്‍ത്തിയില്‍ ധര്‍ണ ഇരിക്കും'മമത ട്വീറ്റ് ചെയ്തു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാവുന്ന ഗുരുതരവും പ്രകോപനപരവുമായ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മോഡല്‍ പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നും 1951ലെ ജനങ്ങളുടെ പ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123(3), 3 എ എന്നിവയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 186, 189, 505 എന്നീ വകുപ്പുകളും ലംഘിച്ച് ക്രമസമാധാന തകര്‍ച്ചയുണ്ടാകുന്ന ഗുരുതരമായ പ്രകോപരനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും അത് തെരഞ്ഞെടുപ്പ് പ്രക്രിയെ പ്രതികൂലമായി ബാധിക്കുന്നു'പോള്‍ ബോഡി ഉത്തരവില്‍ പറയുന്നു.

ഏപ്രില്‍ 12ന് രാത്രി 8 മണി മുതല്‍ ഏപ്രില്‍ 13 രത്രി 8 മണി വരെയാണ് മമതയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡെറക് ഓബ്രിയന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി 'ജനാധിപത്യത്തിലെ കറുത്ത ദിനം' എന്നാണ് വിശേഷിപ്പിച്ചത്.

Also Read- കൂച്ച് ബെഹാര്‍ സംഭവത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; ബിജെപി നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍

പശ്ചിമ ബംഗാളില്‍ മാര്‍ച്ച് 28നാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. എട്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം കൂച്ച് ബെഹാറിലെ സിഎപിഎഫ് നടത്തിയ വെടിവയ്പില്‍ നാലു പേര്‍ മരിച്ചതില്‍ പ്രതിഷേധം ഉണ്ടായി. കേന്ദ്രസേനയുടെ നടപടിയെ ബിജെപി നേതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് തൃണമൂല്‍ രംഗത്തെത്തിയിരുന്നു. ബിജേപി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ബിജെപി നേതാക്കളായ ദിലീപ് ഘോഷ്, രാഹുല്‍ സിന്‍ഹ, സയന്തന്‍ ബസു, അര്‍ജുന്‍ സിങ് എന്നിവര്‍ക്കെതിരെയാണ് പരാതി.

'നിരപരാധികളായ നാലുപേരെ കൊലപ്പെടുത്തിയ സിഎപിഎഫിന്റെ അക്രമപ്രവര്‍ത്തനങ്ങളെ അപലപിക്കുന്നതിനു പകരം ബിജെപിയുടെ ഉന്നത നേതാക്കള്‍ കൂടുതല്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുത്താന്‍ നിര്‍ദേശിക്കുന്നു. ബംഗാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സമാനമായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് ബയപ്പെടുത്തുന്നതും അപമാനകരവും നിയമലംഘനവുമാണ്' തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.

'സ്വതന്ത്രവും നീതിയുക്തവും നിര്‍ഭയവുമായ വോട്ടെടുപ്പുകളെക്കുറിച്ചുള്ള ധാരണ ബിജെപി നഷ്ടപ്പെടുത്തി. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദ കാഴ്ചക്കാരായി ഇതെല്ലാം കാണുന്നു' തൃണമൂല്‍ കുറ്റപ്പെടുത്തി. ദിലീപ് ഘോഷ്, രാഹുല്‍ സിന്‍ഹ, സയന്തന്‍ ബസു, സുവേന്ദു അധികാരി, സൗമിത്ര ഖാന്‍ എന്നീ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താനവകള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതിനും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതുമാണ്. അതിനാല്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ വോട്ടെടുപ്പ് നിരീക്ഷകനോട് തൃണമൂല്‍ ആവശ്യപ്പെട്ടു. അവശേഷിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് അവരെ തടയണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടു.
Published by: Jayesh Krishnan
First published: April 12, 2021, 11:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories