• HOME
  • »
  • NEWS
  • »
  • india
  • »
  • 'ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനി'ച്ച പ്രഗ്യ സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

'ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനി'ച്ച പ്രഗ്യ സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

2008ല്‍ നടന്ന മാലെഗാവ് സ്‌ഫോടനക്കേസില്‍ ജയിലിലായ പ്രഗ്യ സിംഗ് ഇപ്പോള്‍ ജാമ്യത്തിലാണ്.

 പ്രഗ്യ സിംഗ് താക്കൂർ

പ്രഗ്യ സിംഗ് താക്കൂർ

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും ഭോപ്പാലിലെ സ്ഥാനാർഥിയുമായ പ്രഗ്യ സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനാണ് വിലക്ക്. മൂന്നു ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ആറുമണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും.

    ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനിക്കുന്നുവെന്ന വിവാദ പരാമർശം നടത്തിയതിനാണ് വിലക്ക്. സാധ്വി പ്രഗ്യ സിംഗിന്‍റെ വിവാദ പ്രസ്താവനകൾക്ക് എതിരെ വിവിധ പാർട്ടികൾ പരാതി നൽകിയിരുന്നു.

    പി.വി അൻവറിന്‍റെ പരാമർശങ്ങൾ മുന്നണി മര്യാദയ്ക്ക് ചേർന്നതല്ലെന്ന് സി.പി.എം

    1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും അതില്‍ അഭിമാനിക്കുകയാണ് താനെന്നും ആയിരുന്നു പ്രഗ്യ സിംഗ് പറഞ്ഞത്. ആജ് തക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രഗ്യ സിംഗിന്‍റെ വിവാദ പ്രസ്താവന. ബാബറി മസ്ജിദ് തകർത്തതിൽ എന്തിനാണ് ഖേദിക്കുന്നതെന്നും വാസ്തവത്തിൽ തങ്ങൾ അതിൽ അഭിമാനിക്കുകയാണെന്നും ആയിരുന്നു സാധ്വി പ്രഗ്യ പറഞ്ഞത്.

    2008ല്‍ നടന്ന മാലെഗാവ് സ്‌ഫോടനക്കേസില്‍ ജയിലിലായ പ്രഗ്യ സിംഗ് ഇപ്പോള്‍ ജാമ്യത്തിലാണ്.

    First published: