ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഒന്നാം നമ്പർ അഴിമതിക്കാരാനായാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു മോദിയുടെ പ്രസംഗം. മോദിയുടെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് എം പി സുസ്മിത ദേവ് സുപ്രീംകോടതിയിൽ പരാതി നൽകി മണിക്കൂറുകൾക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.
നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾക്കെതിരെ ഇതുവരെ കോൺഗ്രസ് നൽകിയ പരാതികളിൽ ഒന്നിൽപ്പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണം ശരിയെന്നു കണ്ടെത്തിയിട്ടില്ല. മോദിയുടെ പ്രസംഗങ്ങളിൽ ഒന്നിലും ചട്ട ലംഘനമില്ലെന്നാണ് കമ്മീഷൻ നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.