• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING-പെരുമാറ്റച്ചട്ട ലംഘനം: പ്രമുഖ നേതാക്കളെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ശരിവച്ച് സുപ്രീം കോടതി

'ഒടുവിൽ നിങ്ങളുടെ അധികാരം എന്താണെന്ന് നിങ്ങൾ മനസിലാക്കിയെന്ന് തോന്നുന്നു. നിങ്ങളുടെ അധികാരം തിരികെ നേടിയെടുത്തിരിക്കുന്നു.

news18
Updated: April 16, 2019, 11:49 AM IST
BREAKING-പെരുമാറ്റച്ചട്ട ലംഘനം: പ്രമുഖ നേതാക്കളെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ശരിവച്ച് സുപ്രീം കോടതി
supreme court
  • News18
  • Last Updated: April 16, 2019, 11:49 AM IST IST
  • Share this:
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയവർക്കെതികെ ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ച നടപടികൾ ശരിവച്ച് സുപ്രീം കോടതി. ഒടുവിൽ തങ്ങളുടെ അധികാരം തിരിച്ചറിഞ്ഞ് ഇലക്ഷൻ കമ്മീഷൻ ഉണർന്നു പ്രവർത്തിച്ചു എന്നാണ് നടപടി അംഗീകരിച്ചു കൊണ്ട് കോടതി വ്യക്തമാക്കിയത്.

അനാവശ്യ പ്രസ്താവനകൾ നടത്തി വിവാദം സ‍ൃഷ്ടിച്ച ബിഎസ് പി അധ്യക്ഷ മായാവതി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, കേന്ദ്രമന്ത്രി മനേക ഗാന്ധി, സമാജ് വാദി നേതാവ് അസം ഖാൻ എന്നിവരെ രണ്ട് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ നിന്ന് ഇലക്ഷൻ കമ്മീഷൻ വിലക്കിയിരുന്നു. വിവാദ പരാമർശങ്ങൾ ഉണ്ടായിട്ടും ഇലക്ഷൻ കമ്മീഷൻ മൗനം പാലിക്കുന്നതിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്നായിരുന്നു നടപടി. ഇതിൽ സന്തുഷ്ടി അറിയിച്ചു കൊണ്ടാണ് ഇപ്പോൾ സുപ്രീം കോടതിയുടെ പ്രതികരണം.

Also Read- യോഗിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ 'ആന്റി വൈറസ്': ലീഗിനെതിരായ 'വൈറസ്' പരാമര്‍ശത്തില്‍ 72 മണിക്കൂർ വിലക്ക്

'ഒടുവിൽ നിങ്ങളുടെ അധികാരം എന്താണെന്ന് നിങ്ങൾ മനസിലാക്കിയെന്ന് തോന്നുന്നു. നിങ്ങളുടെ അധികാരം തിരികെ നേടിയെടുത്തിരിക്കുന്നു.. ഇപ്പോൾ നിങ്ങൾ അധികാരമില്ലാത്തവരായി തോന്നുന്നില്ല'എന്നാണ് ഇലക്ഷൻ കമ്മീഷൻ നടപടികള്‍ ശരിവച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചത്.

പ്രചാരണ വിലക്കിനെതിരെ ബിഎസ് പി അധ്യക്ഷ മായാവതി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു പ്രതികരണം.

Loading...



 
First published: April 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...