നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • പെരുമാറ്റച്ചട്ട ലംഘനം വോട്ടർമാർക്കും തടയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'cVIGIL' ആപ്പ് ഇതാ

    പെരുമാറ്റച്ചട്ട ലംഘനം വോട്ടർമാർക്കും തടയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'cVIGIL' ആപ്പ് ഇതാ

    തെരഞ്ഞെടുപ്പിനിടെ മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് വോട്ടർമാർക്കു തന്നെ തടയാം. ഇതിനായി cVIGIL എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

    News 18

    News 18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: തെരഞ്ഞെടുപ്പിനിടെ മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് വോട്ടർമാർക്കു തന്നെ തടയാം. ഇതിനായി cVIGIL എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. cVIGIL എന്നാൽ 'സിറ്റിസെൻസ് വിജിൽ' എന്നാണ്.

      പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരു തെരഞ്ഞെടുപ്പിൽ ഇത് ഉപയോഗിച്ചിരുന്നു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഈ ആപ്പിന്റെ സേവനം ഉപയോഗിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.

      Also read:  ആകാംക്ഷയ്ക്ക് വിരാമം; വിജയകാന്തും എൻഡിഎയിലേക്ക്

      തെരഞ്ഞെടുപ്പിനിടെ ഉണ്ടാകുന്ന ക്രമക്കേടുകൾ പൊതുജനങ്ങള്‍ക്ക് നേരിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്ന് വാർത്ത സമ്മേളനത്തിനിടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ സുനിൽ അറോറ വ്യക്തമാക്കി. ചട്ടലംഘനം കാണുന്ന സമയത്ത്തന്നെ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ നേരിട്ടെത്താതെ മിനിട്ടുകൾക്കുള്ളിൽ പരാതി നൽകാൻ ഈ ആപ്പിലൂടെ കഴിയും.

      ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അതിന്റെ ഫോട്ടോയോ വീഡിയയോ എടുത്ത് ഈ ആപ്പിൽ അപ്പ് ചെയ്താൽ മതി. ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് ഓട്ടോമേറ്റിക് ആയിത്തന്നെ ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും. ഇത് വിജയകരമായി അപ്പ് ചെയ്ത് കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ ഇതിന്റെ ഫോളോപ്പ് മൊബൈലിൽ തന്നെ ട്രാക്ക് ചെയ്യാൻ കഴിയും. ഒരാൾക്ക് ഒന്നിലധികം ചട്ടലംഘനം റിപ്പോർട്ട് ചെയ്യാൻ കഴിയും. ഓരോന്നിനും ഓരോ യുണീക്ക് ഐഡി ലഭിക്കും. പരാതിക്കാരന്റെ ഐഡന്റിറ്റി രഹസ്യമായി തന്നെ സൂക്ഷിക്കും.

      ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകൾ ഇതിൽ തന്നെയുണ്ട്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ മാത്രമെ ഇത് സ്വീകരിക്കുകയുള്ളു. ഫോട്ടോയോ വീഡിയയോ ക്ലിക്ക് ചെയ്തതിനു ശേഷം സംഭവം റിപ്പോർട്ട് ചെയ്യാൻ അഞ്ച് മിനിട്ട് ലഭിക്കും. ദുരുപയോഗം തടയുന്നതിനായി നേരത്തെ റെക്കോർഡ് ചെയ്ത വീഡിയയോ പഴയ ഫോട്ടയോ അപ് ചെയ്യാൻ ഇത് അനുവദിക്കുന്നില്ല.

      ഏപ്രിൽ 11നാണ് ലോക്സഭ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഇന്നു മുതൽ പെരുമാറ്റച്ചട്ട ലംഘനം ആരംഭിച്ചിരിക്കുകയാണ്. മെയ് 23നാണ് വോട്ടെണ്ണൽ.

      First published:
      )}