ഇന്റർഫേസ് /വാർത്ത /India / Victory procession | സന്തോഷിച്ചാട്ടെ, സന്തോഷിച്ചാട്ടെ; വിജയാഘോഷ പ്രകടനങ്ങൾക്കുള്ള നിയന്ത്രണം എടുത്തുമാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

Victory procession | സന്തോഷിച്ചാട്ടെ, സന്തോഷിച്ചാട്ടെ; വിജയാഘോഷ പ്രകടനങ്ങൾക്കുള്ള നിയന്ത്രണം എടുത്തുമാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഉത്തരാഖണ്ഡിലെ  പാർട്ടിയുടെ ലീഡ് ബിജെപി പ്രവർത്തകർ ആഘോഷിക്കുന്നു

ഉത്തരാഖണ്ഡിലെ പാർട്ടിയുടെ ലീഡ് ബിജെപി പ്രവർത്തകർ ആഘോഷിക്കുന്നു

വിജയഘോഷയാത്രയ്ക്കുള്ള മൊത്തത്തിലുള്ള നിരോധനം പിൻവലിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Share this:

തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുമ്പോൾ വിജയഘോഷയാത്രകൾ (victory procession) നടത്തുന്നതിനുള്ള വിലക്ക് പിൻവലിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത്, വോട്ടെണ്ണൽ സമയത്തും ശേഷവും വിജയഘോഷയാത്രകളുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചതായും വിജയഘോഷയാത്രയ്ക്കുള്ള മൊത്തത്തിലുള്ള നിരോധനം പിൻവലിച്ചതായും ഔഗ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ക്രമം പ്രഖ്യാപിക്കുമ്പോൾ, പകർച്ചവ്യാധികൾക്കിടയിലെ വിജയഘോഷയാത്രകൾ ഉൾപ്പെടെ തിരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങൾ നിയന്ത്രിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

“തിരഞ്ഞെടുപ്പ് കാലയളവിൽ, കോവിഡ് സ്ഥിതി മെച്ചപ്പെട്ടതിനാൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായും സംസ്ഥാന സർക്കാരുകളുമായും കൂടിയാലോചിച്ച് കമ്മീഷൻ തിരഞ്ഞെടുപ്പ് മുദ്രാവാക്യംമുഴക്കലുമായി സംബന്ധിച്ച മാനദണ്ഡങ്ങളിൽ ക്രമേണ ഇളവ് വരുത്തി,” പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെ നിലവിലുള്ള നിർദ്ദേശങ്ങൾക്കും ബന്ധപ്പെട്ട ജില്ലാ അധികാരികൾ ഏർപ്പെടുത്തുന്ന പ്രതിരോധ നടപടികൾക്കും വിധേയമായിരിക്കും ഇളവ്.

പഞ്ചാബിൽ ആം ആദ്മി പാർട്ടി നിലയുറപ്പിച്ചെങ്കിൽ, ഭരണത്തുടർച്ചയുമായി ബി.ജെ.പി. മറ്റിടങ്ങളിൽ വിജയം ഉറപ്പിച്ച മട്ടാണ്. പഞ്ചാബ് നിയമസഭയുടെ 16-ാം അസംബ്ലിയിലെ 117 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 2022 ഫെബ്രുവരി 20-ന് പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. AAP ഇപ്പോൾ ഇവിടെ ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് വൻ വിജയം നേടാനുള്ള ഒരുക്കത്തിലാണ് AAP. ചാംകൗർ സാഹിബിൽ AAP മുഖ്യമന്ത്രി സ്ഥാനാർത്ഥി  ചരൺജിത് സിംഗ് ലീഡ് മുന്നിലെത്തി.

യുപിയിൽ ബി.ജെ.പി. 260 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ, പഞ്ചാബിൽ 80ലധികം മണ്ഡലങ്ങളിൽ AAP ലീഡ് ചെയ്യുന്നു. ഉത്തരാഖണ്ഡിൽ 40-ലധികം സീറ്റുകളിൽ ബിജെപി മുന്നേറ്റം തുടരുന്നു, സംസ്ഥാനത്ത് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഹരീഷ് റാവത്ത് പിന്നിലാണ്. ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും ബിജെപി കോൺഗ്രസിനേക്കാൾ അൽപ്പം മുന്നിലെത്തുമെന്നും ആദ്യകാല ലീഡുകൾ സൂചിപ്പിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ബിജെപി 20-ലധികം സീറ്റുകളിൽ ലീഡ് നേടി, നിലവിലെ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഹീൻഗാംഗിൽ മുന്നിലാണ്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് - പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ - ഫെബ്രുവരി 10 ന് ആരംഭിച്ചു. ഏഴ് ഘട്ടങ്ങളിലായി നടന്ന യുപി തിരഞ്ഞെടുപ്പ് മാർച്ച് 7ന് അവസാനിച്ചപ്പോൾ, മണിപ്പൂരിലെ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്; ഫെബ്രുവരി 28, മാർച്ച് 5 തീയതികളിൽ. പഞ്ചാബിൽ ഫെബ്രുവരി 20 ന് വോട്ടെടുപ്പ് നടന്നപ്പോൾ, ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14 നാണ് തിരഞ്ഞെടുപ്പ് നടന്നത്.

അഞ്ച് സംസ്ഥാനങ്ങളിലായി 690 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. ഫലം പുറത്തുവരാൻ തുടങ്ങുമ്പോൾ, എക്‌സിറ്റ് പോൾ പ്രകാരം ബിജെപിയും കോൺഗ്രസും ശക്തമായ പോരാട്ടം നടത്തുന്ന ഉത്തരാഖണ്ഡിലെയും ഗോവയിലെയും കടുത്ത പോരാട്ടത്തിലേക്കാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്.

Summary: EC lifts ban on conducting victory procession after counting of votes

First published:

Tags: Assembly Election 2022 Result, Election Commission