HOME » NEWS » India » EC MUST BE INDEPENDENT GOVT OFFICIAL TAKING CHARGE IS MOCKERY OF DEMOCRACY SUPREME COURT

'സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുത്': സുപ്രീം കോടതി

ഗോവയില്‍ നിയമ സെക്രട്ടറിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി.

News18 Malayalam | news18-malayalam
Updated: March 12, 2021, 3:34 PM IST
'സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുത്': സുപ്രീം കോടതി
സുപ്രീം കോടതി
  • Share this:
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നവരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിഷ്പക്ഷര്‍ ആയിരിക്കണമെന്നും അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഗോവയില്‍ നിയമ സെക്രട്ടറിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേരളം ഉള്‍പ്പടെ മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണമാരായി നിയമിച്ചിരിക്കുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അധിക ചുമതല  ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഏൽപ്പിക്കുന്നത് ഭരണഘടനയെ പരിഹസിക്കുന്നതാണെന്ന് കോടതി പറഞ്ഞു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ സ്വതന്ത്ര വ്യക്തികളായിരിക്കണമെന്നും സർക്കാരുമായി മറ്റേതെങ്കിലും പദവി വഹിക്കുന്ന ഒരാളെ നിയമിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

ഒരു സർക്കാർ ഉദ്യോഗസ്ഥന് ഗോവയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല നൽകിയെന്നത് അസാധാരണമെ‌ന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു.

അഞ്ച് മുനിസിപ്പൽ കൗൺസിലുകളിലെ വാർഡുകളുടെ സംവരണം സംബന്ധിച്ച സംസ്ഥാന നഗരവികസന മന്ത്രാലയത്തിന്റെ വിജ്ഞാപനം മാറ്റിവച്ച ഹൈക്കോടതി ഗോവ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു.

ഭൂപരിഷ്കരണ നിയമം ലംഘിച്ചിട്ടും പി.വി അൻവറിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ട്? വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി; പി.വി അൻവർ എം.എൽ.എയ്ക്ക് എതിരെയുള്ള ലാൻഡ് ബോർഡ് ഉത്തരവ് നടപ്പാക്കത്തിൽ സർക്കാർ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. 201 ഏക്കർ  പി.വി.അൻവർ കൈവശം വച്ചെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കാൻ ലാൻഡ് ബോർഡ്‌ നിർദ്ദേശം നൽകിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അൻവറിനു മിച്ചഭൂമിയുണ്ടെന്നായിരുന്നു കണ്ടെത്തൽ. സംസ്ഥാന ലാൻഡ് ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് അൻവറിനു കൈവശം വയ്ക്കാവുന്നതിലും അധികം ഭൂമിയുണ്ടോയെന്ന് ജില്ലാ കളക്ടർമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.

അൻവറിനെതിരെ സീലിങ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ആധാരം പരിശോധിക്കുകയും കേസിന്റെ ഡ്രാഫ്റ്റ് തയാറാക്കുകയും ചെയ്യുന്ന ഘട്ടമെത്തി. എന്നാൽ മിച്ചഭൂമിയുണ്ടെന്നു കണ്ടെത്തുകയും നടപടിയുമായി മുന്നോട്ടു പോവുകയും ചെയ്ത ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ എൻ‍..കെ. ഏബ്രഹാമിനെ കണ്ണൂരിലേക്കു സ്ഥലം മാറ്റി. വിഷയത്തിൽ അൻവറിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്നു ചോദിക്കാനിരിക്കെയാണ് തിരക്കിട്ട് സ്ഥലം മാറ്റിയത്. പിന്നീട് നടപടികൾ മുന്നോട്ടു പോയില്ല.

Also Read മൂന്നു മാസത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ പി.വി. അൻവർ എംഎല്‍എയ്ക്ക് വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

പി.വി. അൻവർ എംഎൽഎയ്ക്കു മലപ്പുറം ജില്ലയിലുള്ള വ്യാപാര സംരഭങ്ങളിലേറെയും ഭൂപരിഷ്കരണ നിയമം ലംഘിച്ച് കൈവശപ്പെടുത്തിയ ഭൂമിയിലാണെന്നും ആക്ഷേപമുണ്ട്.  പ്ലാന്റേഷൻ ആവശ്യത്തിനല്ല ഭൂമി വിനിയോഗിക്കുന്നതെന്നും ആരോപണമുണ്ട്. മലപ്പുറത്തെ തൃക്കലങ്ങലോട്, പെരകമണ്ണ വില്ലേജുകളിലായാണ് ഭൂമി വാങ്ങിയതെന്നു തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലേറെയും തൃക്കലങ്ങോട് വില്ലേജിലാണ്. വില്ലേജിലെ 62/ 247, 62/241, 62/227 എന്നീ സർവേ നമ്പറുകളിലാണു ഭൂമി. 202ഏക്കറോളം ഭൂമിയുണ്ടെന്നു പി.വി. അൻവർ തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടെ പുരോഗമിക്കുന്ന മെട്രോ വില്ലേജ് എന്ന വില്ലാ പ്രോജക്ട് മുന്നിലെ ബോർഡുകളിൽ ഉടമ അൻവർ തന്നെയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read  '71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും? അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം': പിണറായി വിജയൻ

62/241 എന്ന സർവേ നമ്പരിലാണ് എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ഇന്റർനാഷനൽ സ്കൂൾ. ഇതേ സർവേ നമ്പരിലുള്ളത് കൃഷി ഭൂമിയാണെന്നാണ് തെര‍ഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്. 62/227 എന്ന സർവേ നമ്പരിലാണ് മറ്റൊരു സംരംഭമായ സിൽസില പാർക്ക്. പരിധിക്കപ്പുറം ഭൂമിയാണ് മൂന്നിടങ്ങളിലായി എംഎൽഎ കൈവശം വയ്ക്കുന്നതെന്നും പ്ലാന്റേഷൻ ഭൂമിയല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ കടുത്ത നിയമലംഘനമാണ് എംഎൽഎ നടത്തിയതെന്നുമാണ് ആക്ഷേപം.

Published by: Aneesh Anirudhan
First published: March 12, 2021, 3:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories