നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മോദിയുടെ 'മേം ഭി ചൗക്കിദാർ' പരിപാടി സംപ്രേക്ഷണം ചെയ്തു; ദൂരദർശന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  മോദിയുടെ 'മേം ഭി ചൗക്കിദാർ' പരിപാടി സംപ്രേക്ഷണം ചെയ്തു; ദൂരദർശന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  നരേന്ദ്ര മോദിയുടെ മേം ഭി ചൗക്കിദാർ പരിപാടി ദൂരദർശൻ ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്നു. കൂടാതെ ദൂരദർശന്റെ യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നത്.

  നരേന്ദ്ര മോഡി (വാരാണസി 2014)

  നരേന്ദ്ര മോഡി (വാരാണസി 2014)

  • Last Updated :
  • Share this:
   ന്യൂഡൽഹി: ദൂരദർശന് തെരഞ്ഞെടുപ്പ് കമ്മീഷൻറെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേം ഭി ചൗക്കിദാർ' പരിപാടി സംപ്രേക്ഷണം ചെയ്തതിനാണ് നോട്ടീസ്. ഇതു സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകണമെന്ന് ദൂരദർശനോട് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുടെ 'മേം ഭി ചൗക്കിദാർ' പരിപാടിയുടെ പരസ്യത്തിനായി ചാനലിനെ ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയത്.

   also read: 'കോണ്‍ഗ്രസിനെ പച്ച 'പുതപ്പിച്ച' ലീഗിന് അഭിനന്ദനങ്ങള്‍'; ട്രോളുമായി കെ.ടി ജലീല്‍

   ഇക്കാര്യത്തിൽ ദൂരദർശന്റെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സന്ദീപ് സക്സേന പറഞ്ഞു. രണ്ട് കാര്യങ്ങളാണ് ദൂരദർശനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി സമയം അനുവദിച്ചിരിക്കുന്നത് എങ്ങനെയാണെന്നും ഒരു പ്രത്യേക പാർട്ടിക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ടോ, അത് എങ്ങനെയാണ് നടപ്പാക്കിയിരിക്കുന്നത് എന്നിവയെ കുറിച്ച് ചോദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

   ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും പ്രസാർ ഭാരതിക്കും അടിയന്തരവും അത്യാവസ്യവുമായ നിർദേശങ്ങൾ നൽകണമെന്ന് കോൺഗ്രസ് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

   നരേന്ദ്ര മോദിയുടെ മേം ഭി ചൗക്കിദാർ പരിപാടി ദൂരദർശൻ ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്നു. കൂടാതെ ദൂരദർശന്റെ യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നത്.

   നരേന്ദ്ര മോദിയുടെ പരിപാടികൾ സംപ്രേക്ഷണം ചെയ്യാനായി ദൂരദർശനെയും ആൾ ഇന്ത്യ റേഡിയോയെയും ഉപയോഗിക്കുന്നത് നാണക്കേടാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
   First published:
   )}